എ​സ്ബി കോ​ള​ജി​ന് അ​ഭി​മാ​നം അ​ഖി​ലേ​ന്ത്യാ റാ​ങ്കിം​ഗി​ല്‍ 54-ാം സ്ഥാ​നം
Monday, June 5, 2023 11:28 PM IST
ച​ങ്ങ​നാ​ശേ​രി: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യു​ഷ​ണ​ല്‍ റാ​ങ്കിം​ഗ് ഫ്രെ​യിം​വ​ര്‍​ക്ക് (എ​ന്‍​ഐ​ആ​ര്‍​എ​ഫ്) 2023 ല്‍, ​ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ര്‍​ക്ക്മാ​ന്‍​സ് ഓ​ട്ടോ​ണ​മ​സ് കോ​ള​ജി​ന് മി​ക​ച്ച നേ​ട്ടം.
സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത 2746 കോ​ള​ജു​ക​ളി​ല്‍ 54-ാം സ്ഥാ​ന​മാ​ണ് എ​സ്ബി ക​ര​സ്ഥ​മാ​ക്കി​യ​ത്. ഉ​യ​ര്‍​ന്ന വി​ജ​യ ശ​ത​മാ​ന​വും മി​ക​ച്ച പ്ലേ​സ്‌​മെ​ന്‍റും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യ മെ​ച്ച​പ്പെ​ടു​ത്ത​ലും ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ ഉ​യ​ര്‍​ന്ന നേ​ട്ട​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ 62 റാ​ങ്കി​ല്‍​നി​ന്നും 54 റാ​ങ്കി​ല്‍ എ​ത്താ​ന്‍ സ​ഹാ​യ​മാ​യ​ത്.
ഈ ​നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഉ​ന്ന​ത നി​ല​വാ​രം നി​ല​നി​ര്‍​ത്താ​ൻ ഇ​ത് ഞ​ങ്ങ​ളെ പ്ര​തി​ജ്ഞാ ബ​ദ്ധ​രാ​ക്കു​ന്നു​വെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍ പ​റ​ഞ്ഞു.