വാ​​ഗ​​മ​​ണി​​ലേ​​ക്ക് ഇ​​നി സൂ​​പ്പ​​ര്‍ റോ​​ഡി​​ലൂ​​ടെ സൂ​​പ്പ​​ര്‍ യാ​​ത്ര
Monday, June 5, 2023 11:28 PM IST
കോ​​ട്ട​​യം: സ​​ഞ്ചാ​​രി​​ക​​ള്‍​ക്ക് സ​​ന്തോ​​ഷ​​വാ​​ര്‍​ത്ത. വാ​​ഗ​​മ​​ണി​​ലേ​​ക്ക് ഇ​​നി സൂ​​പ്പ​​ര്‍ റോ​​ഡി​​ലൂ​​ടെ അ​​ടി​​പൊ​​ളി യാ​​ത്ര. 20 കോ​​ടി രൂ​​പ മു​​ട​​ക്കി ആ​​ധു​​നി​​ക നി​​ല​​വാ​​ര​​ത്തി​​ല്‍ ബി​​എം ആ​​ന്‍​ഡ് ബി​​സി റീ​​ടാ​​റിം​​ഗ് ന​​ട​​ത്തി ന​​വീ​​ക​​രി​​ച്ച ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ഈ​​രാ​​റ്റു​​പേ​​ട്ട സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ പൊ​​തു​​മ​​രാ​​മ​​ത്ത് മ​​ന്ത്രി പി.​​എ. മു​​ഹ​​മ്മ​​ദ് റി​​യാ​​സ് നി​​ര്‍​വ​​ഹി​​ക്കും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
ക​​ഴി​​ഞ്ഞ 20 വ​​ര്‍​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ത​​ക​​ര്‍​ന്നു​​കി​​ട​​ന്ന ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യ്‌​​ക്കെ​​തി​​രേ വ​​ലി​​യ ജ​​ന​​കീ​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ര്‍​ന്നി​​രു​​ന്നു. വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ വാ​​ഗ​​മ​​ണി​​ലേ​​ക്കു​​ള്ള യാ​​ത്ര ഏ​​റെ ദു​​ഷ്‌​​ക​​ര​​മാ​​യ​​തോ​​ടെ സ​​ഞ്ചാ​​രി​​ക​​ളു​​ടെ വ​​ര​​വും കു​​റ​​ഞ്ഞി​​രു​​ന്നു. പ്ര​​തി​​ഷേ​​ധ​​ത്തി​​നൊ​​ടു​​വി​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ ബി​​എം ആ​​ന്‍​ഡ് ബി​​സി റീ​​ടാ​​റിം​​ഗി​​ന് 20 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
നി​​ര്‍​മാ​​ണ​​പ്ര​​വൃ​​ത്തി ഏ​​റ്റെ​​ടു​​ത്ത ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കോ​​ണ്‍​ട്രാ​​ക്ട് സൊ​​സൈ​​റ്റി​​യാ​​ണ് നി​​ല​​വാ​​ര​​ത്തോ​​ടു​​കൂ​​ടി​​യും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യും പ്ര​​വൃ​​ത്തി പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. ടൂ​​റി​​സം പ്രാ​​ധാ​​ന്യ​​മു​​ള്ള​​തും കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളെ ത​​മ്മി​​ല്‍ ബ​​ന്ധി​​പ്പി​​ക്കു​​ന്ന​​തും ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലെ ഏ​​താ​​നും വാ​​ര്‍​ഡു​​ക​​ളി​​ലെ​​യും തീ​​ക്കോ​​യി പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ഴു​​വ​​ന്‍ ജ​​ന​​ങ്ങ​​ള്‍​ക്കും ബാ​​ഹ്യ​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്ന​​തി​​നു​​മു​​ള്ള ഏ​​ക പൊ​​തു​​ഗ​​താ​​ഗ​​ത മാ​​ര്‍​ഗ​​വു​​മാ​​ണ് 24 കി​​ലോ​​മീ​​റ്റ​​ര്‍ ദൈ​​ര്‍​ഘ്യ​​മു​​ള്ള ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ണ്‍ റോ​​ഡ്.