"നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ സ​ഹ​ക​ര​ണ​ മേ​ഖ​ല​യി​ല്‍' പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, June 5, 2023 11:28 PM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ന്‍റെ പ​​രി​​സ്ഥി​​തി സ​​ന്തു​​ലി​​താ​​വ​​സ്ഥ നി​​ല​​നി​​ര്‍​ത്തു​​ന്ന​​തി​​നാ​​യി സ​​ഹ​​ക​​ര​​ണ​​വ​​കു​​പ്പ് ന​​ട​​പ്പാ​​ക്കു​​ന്ന "നെ​​റ്റ് സീ​​റോ എ​​മി​​ഷ​​ന്‍ പ​​ദ്ധ​​തി സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല​​യി​​ല്‍' പ​​ദ്ധ​​തി​​ക്ക് സം​​സ്ഥാ​​ന​​ത്തു തു​​ട​​ക്കം. കോ​​ട്ട​​യം അ​​യ്മ​​ന​​ത്തെ പി.​​ജെ.​​എം. അ​​പ്പ​​ര്‍ പ്രൈ​​മ​​റി സ്‌​​കൂ​​ള്‍ അ​​ങ്ക​​ണ​​ത്തി​​ല്‍ വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​റി​​ന്‍റെ കൃ​​തി​​ക​​ളി​​ലൂ​​ടെ മ​​ല​​യാ​​ളി​​ക്കു സു​​പ​​രി​​ചി​​ത​​മാ​​യ മാം​​ഗോ​​സ്റ്റി​​ന്‍ മ​​രം ന​​ട്ടു മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു.

ഹ​​രി​​ത​​ഗൃ​​ഹ വാ​​ത​​ക​​ങ്ങ​​ളു​​ടെ ബ​​ഹി​​ര്‍​ഗ​​മ​​നം കു​​റ​​യ്ക്കു​​ന്ന​​ത​​ട​​ക്കം പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ സ​​ഹ​​ക​​ര​​ണ​​മേ​​ഖ​​ല സ​​ജീ​​വ​​മാ​​യ ഇ​​ട​​പെ​​ട​​ല്‍ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും പ​​ദ്ധ​​തി സ​​ഹ​​ക​​ര​​ണ​​രം​​ഗ​​ത്തെ കേ​​ര​​ള മോ​​ഡ​​ലാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി മി​​നി ആ​​ന്‍റ​​ണി സൗ​​ര​​ജ്യോ​​തി പ​​രി​​സ്ഥി​​തി​​ദി​​ന സ​​ന്ദേ​​ശം ന​​ല്‍​കി വാ​​യ്പാ വി​​ത​​ര​​ണ​​വും വൃ​​ക്ഷ​​ത്തൈ വി​​ത​​ര​​ണ​​വും നി​​ര്‍​വ​​ഹി​​ച്ചു. സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​ര്‍ റ്റി.​​വി. സു​​ഭാ​​ഷ് പ​​ദ്ധ​​തി വി​​ശ​​ദീ​​ക​​രി​​ച്ചു.

പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വൃ​​ക്ഷ​​ത്തൈ​​ക​​ള്‍ ന​​ട്ടു.