വി​​വാ​​ഹവാ​​ഗ്ദാ​​നം ന​​ല്‍​കി യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ല്‍ യു​​വാ​​വ് അ​​റ​​സ്റ്റി​​ല്‍
Tuesday, June 6, 2023 12:30 AM IST
കോ​​ട്ട​​യം: വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​കി യു​​വ​​തി​​യെ പീ​​ഡി​​പ്പി​​ക്കു​​ക​​യും യു​​വ​​തി​​യി​​ല്‍നി​​ന്ന് പ​​ണ​​വും സ്വ​​ര്‍​ണ​​വു​മ​​ട​​ക്കം ല​​ക്ഷ​​ങ്ങ​​ള്‍ ത​​ട്ടി​​യെ​​ടു​​ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഈ​​രാ​​റ്റു​​പേ​​ട്ട ക​​ള​​ത്തൂ​​ക​​ട​​വ് ഭാ​​ഗ​​ത്ത് താ​​ഴ​​ത്തേ​​ട​​ത്ത് അ​​മ​​ല്‍ ദാ​​സ് (28) നെ​​യാ​​ണ് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​യാ​​ള്‍ പെ​​രു​​മ്പാ​​യി​​ക്കാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യെ വി​​വാ​​ഹ വാ​​ഗ്ദാ​​നം ന​​ല്‍​കി പീ​​ഡി​​പ്പി​​ക്കു​​ക​​യും പ​​ണ​​വും സ്വ​​ര്‍​ണ​​വും അ​​ട​​ക്കം 16,61,000 ത്തോ​​ളം രൂ​​പ ക​​ബ​​ളി​​പ്പി​​ച്ചു കൈ​​ക്ക​​ലാ​​ക്കു​​ക​​യുമായി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ഇ​​യാ​​ള്‍ മ​​റ്റൊ​​രു വി​​വാ​​ഹം ക​​ഴി​​ച്ചു.
തു​​ട​​ര്‍​ന്ന് യു​​വ​​തി കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യ​​തോ​​ടെ ഇ​​യാ​​ള്‍ ഒ​​ളി​​വി​​ല്‍ പോ​​യി. അ​​ന്വേ​​ഷ​​ണ സം​​ഘം ഇ​​യാ​​ളെ വ​​യ​​നാ​​ട് തി​​രു​​നെ​​ല്ലി ഭാ​​ഗ​​ത്തു​നി​​ന്ന് പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. എ​​സ്‌​​ഐ ടി. ​​ശ്രീ​​ജി​​ത്ത്, കെ.​​കെ. രാ​​ജേ​​ഷ്, സ​​ജി​​കു​​മാ​​ര്‍, എ​​എ​​സ്‌​​ഐ സ​​ജി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.