സ്കൂ​ളി​ന് മു​ന്നി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു
Tuesday, June 6, 2023 12:32 AM IST
വൈ​​ക്കം: പ​​രി​​സ്ഥി​​തി​ദി​​ന​​ത്തി​​ൽ നാ​​ടെ​​ങ്ങും ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​മ്പോ​​ൾ സ്കൂ​​ളി​​ന് മു​​ന്നി​​ൽ സാ​​മൂ​​ഹ്യ​വി​​രു​​ദ്ധ​​ർ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​ഞ്ഞ​​താ​​യി പ​​രാ​​തി.​
വൈ​​ക്കം അ​​യ്യ​​ർ​​കു​​ള​​ങ്ങ​​ര ഗ​​വ​. യു​​പി സ്കൂ​​ളി​​നു മു​​ന്നി​​ലാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ട്ട​​ത്. സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് അ​​ധ്യാ​​പ​​ക​​രും ര​​ക്ഷി​​താ​​ക്ക​​ളും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് വൃ​​ത്തി​​യാ​​ക്കി പൂ​​ച്ചെ​​ടി​​ക​​ൾ വ​​ച്ചു​​പി​​ടി​​പ്പി​​ക്കാ​​ൻ ഒ​​രു​​ക്കി​​യ സ്ഥ​​ല​​ത്താ​​ണ് സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ദേ​​ശ​​ത്ത് പോ​​സ്റ്റ​​ർ പ​​തി​​പ്പി​​ച്ചു.
മാ​​ലി​​ന്യം ത​​ള്ളി​​യ സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.