നൂ​റു​മേ​നി മ​ഹാ​സം​ഗ​മം 10ന് ചങ്ങനാശേരിയിൽ
Tuesday, June 6, 2023 10:34 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ അ​​പ്പോ​​സ്‌​​ത​​ലേ​​റ്റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ ആ​​റു​ മാ​​സ​മാ​യി ന​ട​ന്നു​വ​ന്ന നൂ​റു​മേ​നി ദൈ​വ​വ​ച​ന മ​നഃ​പാ​ഠ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളു​ടെ മ​ഹാ​സം​ഗ​മം 10ന് ​ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ക്കും. 250 ഇ​ട​വ​ക​ക​ളി​ലെ 3000 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ സ​മാ​പ​ന​മാ​ണ് എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ടു​ഹാ​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്നു ഡ​​യ​​റ​​ക്ട​​ര്‍ ഫാ.​​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ട​​മ​​ണ്ണി​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ​​ത്ര​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​റി​​യി​​ച്ചു.
10ന് ​​ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കും. നൂ​​റു​​മേ​​നി മ​​ഹാ​​സം​​ഗ​​മ​​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും നൂ​​റു​​മേ​​നി സീ​​സ​​ന്‍ ടൂ ​​പ്ര​​ഖ്യാ​​പ​​ന​​വും മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി നി​​ര്‍​വ​​ഹി​​ക്കും. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​ക്ഷ​​ത വ​​ഹി​​ക്കും.
സ​​ഹാ​​യ മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. സി​​ബി മാ​​ത്യു ഐ​പി​എ​​സ്, സി​​നി ആ​​ര്‍​ട്ടി​​സ്റ്റും സി​​നി​​മ സം​​വി​​ധാ​​യ​​ക​​നു​​മാ​​യ ജോ​​ണി ആ​ന്‍റ​​ണി, അ​​തി​​രൂ​​പ​​ത ബൈ​​ബി​​ള്‍ അ​​പ്പോ​​സ്ത​​ലേ​​റ്റ് - കു​​ടും​​ബ കൂ​​ട്ടാ​​യ്മ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​ജോ​​ര്‍​ജ് മാ​​ന്തു​​രു​​ത്തി​​ല്‍, സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. കേ​​ര​​ള​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള വി​​പു​​ല​​മാ​​യ ഒ​​രു വ​​ച​​ന മ​​നഃ​പാ​​ഠ മ​​ത്സ​​രം ന​ട​ക്കു​ന്ന​ത്.
സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ര​ണ്ടാ​യി​ര​ത്തോ​ളം വി​​ജ​​യി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. ഇ​​ട​​വ​​ക ത​​ല​​ത്തി​​ല്‍ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ള്‍ ല​​ഭി​​ച്ച​​വ​​ര്‍, വ്യ​​ക്തി​​പ​​ര​​മാ​​യി നൂ​​റ് മാ​​ര്‍​ക്കോ അ​​തി​​ല​​ധി​​ക​​മോ ല​​ഭി​​ച്ച​​വ​​ര്‍, അ​​തി​​രൂ​​പ​​ത​ത​​ല വി​​ജ​​യി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ മ​​ഹാ​​സം​​ഗ​​മ​​ത്തി​​ല്‍ പ​​ങ്കു​​ചേ​​ര്‍ന്നു സ​​മ്മാ​​ന​​ങ്ങ​​ള്‍ ഏ​​റ്റു​​വാ​​ങ്ങും. കോ​​ട്ട​​യം കാ​​ന്‍റി​ല്‍ ബാ​​ൻ​ഡ് ന​​യി​​ക്കു​​ന്ന മ്യൂ​​സി​​ക് ബാ​​ൻ​ഡും സ്‌​​നേ​​ഹ​വി​​രു​​ന്നും ഉ​​ണ്ടാ​​കും.
ഗ്രാ​ൻ​ഡ് ഫി​​നാ​​ലെ ഒ​ൻ​പ​തി​ന്
അ​​തി​​രൂ​​പ​​ത​​യി​​ലെ അ​ഞ്ച് റീ​ജ​ണു​​ക​​ളി​​ല്‍നി​ന്നു വി​​ജ​​യി​​ക​​ളാ​​യ കു​​ടും​​ബ​​ങ്ങ​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ടു​​ള്ള ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ ഓ​​ഡി​​യോ വി​​ഷ്വ​​ൽ മെ​​ഗാ മ​​ത്സ​​രം ഒ​ൻ​പ​തി​നു ​രാ​​വി​​ലെ 11ന് ​കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ക്കും. മ​ത്സ​ര​ത്തി​ന്‍റെ ലൈ​വ് അ​തി​രൂ​പ​ത​യു​ടെ യൂ ​ട്യൂ​ബ് ചാ​ന​ലാ​യ MACTV യി​ൽ ല​ഭി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം എ​സ്എ​ബി​എ​സ്, ജോ​ബ് ആ​ന്‍റ​ണി പ​വ്വ​ത്തി​ല്‍, ജോ​ണി​ക്കു​ട്ടി സ്‌​ക​റി​യ, ആ​ന്‍റ​ണി മ​ല​യി​ല്‍, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ര്‍, സൈ​ബി അ​ക്ക​ര, ടോ​മി ആ​ന്‍റ​ണി കൈ​ത​ക്ക​ളം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.