സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ അ​ഭി​മാ​ന​മാ​യി മ​നൂ​പ്
Tuesday, June 6, 2023 10:36 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​ക്കി ല​ക്‌​നൗ​വി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് ഖേ​ലോ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക്സ് മീ​റ്റി​ൽ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ച​രി​ത്ര വി​ദ്യാ​ർ​ഥി​യാ​യ എം. ​മ​നൂ​പ് 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ (53.1 സെ​ക്ക​ൻ​ഡ്) എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു വേ​ണ്ടി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ലെ ആ​ദ്യ എ​ട്ടു സ്ഥാ​ന​ക്കാ​ർ മ​ത്സ​രി​ച്ച ഇ​ന്ത്യ​യി​ലെ എ​റ്റ​വും വ​ലി​യ കാ​യി​ക മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഈ ​നേ​ട്ടം.
പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കോ​ര​ത്തു​പ​റ​മ്പ് മു​ര​ളീ​ധ​ര​ൻ - ഷീ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ മ​നൂ​പ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ക്കാ​ഡ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
2015 മു​ത​ലാ​ണ് കോ​ള​ജി​ൽ സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ക്കാ​ഡ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ദേ​ശീ​യ, സം​സ്ഥാ​ന, സ​ർ​വ​ക​ലാ​ശാ​ലാ മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ എ​സ്ഡി കോ​ള​ജി​ന് ഇ​തി​നോ​ട​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കോ​ള​ജി​ലെ കാ​യി​ക വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്കാ​ഡ​മി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു കാ​യി​ക​വ​കു​പ്പ് മേ​ധാ​വി പ്ര​ഫ. പ്ര​വീ​ൺ ത​ര്യ​നും അ​ക്കാ​ഡ​മി​യി​ലെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ബൈ​ജു ജോ​സ​ഫു​മാ​ണ്. ഇ​രു​പ​തോ​ളം കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ അ​ക്കാ​ഡ​മി​യി​ൽ നി​ല​വി​ൽ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്.