പ​രി​സ്ഥി​തിമി​ത്രം പു​ര​സ്‌​കാ​രം ഡോ. ​മ​ഹേ​ഷ് മോ​ഹ​നു സ​മ്മാ​നി​ച്ചു
Tuesday, June 6, 2023 11:44 PM IST
കോ​​ട്ട​​യം: മി​​ക​​ച്ച പ​​രി​​സ്ഥി​​തി ഗ​​വേ​​ഷ​​ക​​നു​​ള്ള 2020-22 ലെ ​​സം​​സ്ഥാ​​ന പു​​ര​​സ്‌​​കാ​​ര​​ത്തി​​ന് എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പ​​രി​​സ്ഥി​​തി ശാ​​സ്ത്ര പ​​ഠ​​ന വ​​കു​​പ്പി​​ലെ അ​​സിസ്റ്റന്‍റ് പ്ര​​ഫ. ഡോ. ​​മ​​ഹേ​​ഷ് മോ​​ഹ​​ന്‍ അ​​ര്‍​ഹ​​നാ​​യി.
സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​ന്‍റെ പ​​രി​​സ്ഥി​​തി കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ ഒ​​രു ല​​ക്ഷം രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന പ​​രി​​സ്ഥി​​തി​​മി​​ത്രം പു​​ര​​സ്‌​​കാ​​രം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ന്ന പ​​രി​​സ്ഥി​​തി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​ന​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഡോ. ​​മ​​ഹേ​​ഷി​​ന് സ​​മ്മാ​​നി​​ച്ചു.
സം​​സ്ഥാ​​ന പ​​രി​​സ്ഥി​​തി ആ​​ഘാ​​ത നി​​ര്‍​ണ​​യ അ​​ഥോ​​റി​​റ്റി അം​​ഗം, എംജി സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ ഗ്രീ​​ന്‍ പ്രോ​​ട്ടോ​​ക്കോ​​ള്‍ നോ​​ഡ​​ല്‍ ഓ​​ഫീ​​സ​​ര്‍ തു​​ട​​ങ്ങി​​യ നി​​ല​​ക​​ളി​​ലും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു. പ​​രി​​സ്ഥി​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നൂ​​റോ​​ളം ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളും മൂ​​ന്ന് പു​​സ്ത​​ക​​ങ്ങ​​ളും എ​​ഴു​​തി​​യി​​ട്ടു​​ണ്ട്. കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി​​യാ​​ണ്.
ഭാ​​ര്യ: ഡോ. ​​ര​​മ്യ (കാ​​രി​​ത്താ​​സ് ആ​​യുർ‍​വേ​​ദ ആ​​ശു​​പ​​ത്രി). മ​​ക്ക​​ള്‍: ശി​​വാ​​നി, ശി​​വ​​ക​​ര്‍​ത്തി​​ക് (കെ​​ഇ സ്‌​​കൂ​​ള്‍, മാ​​ന്നാ​​നം).