പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ വൃ​ക്ഷ​ത്തൈ വി​ത​ര​ണം
Wednesday, June 7, 2023 10:32 PM IST
പാ​ലാ: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ത്തി​യ വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ന്‍ ബി​നോ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​വ്, വാ​ളം​പു​ളി, മ​ണി​മ​രു​ത്, നീ​ര്‍​മ​രു​ത്, ച​ന്ദ​നം, കൂ​വ​ളം തു​ട​ങ്ങി 15 ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട 3,870 തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷാ​ജു വി. ​തു​രു​ത്ത​ന്‍, ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ജോ​സ് എ​ടേ​ട്ട്, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഈരാറ്റുപേട്ട നഗരസഭയിൽ
പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

ഈ​രാ​റ്റു​പേ​ട്ട: ന​ഗ​ര​സ​ഭ​യി​ല്‍ പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​തി​ദ​രി​ദ്ര കു​ടും​ബ​ങ്ങ​ളി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സു​ഹ്റ അ​ബ്ദു​ള്‍ ഖാ​ദ​ര്‍ പ​ഠ​നോ​പ​ക​ര​ണങ്ങ​ള്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്കു കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, റി​സ്വാ​ന സ​വാ​ദ്, നാസര്‍ വെ​ള്ളൂ​പ​റ​മ്പില്‍, സു​നി​ല്‍ കെ. ​കു​മാ​ര്‍, അ​ന്‍​സ​ല്‍​ന പ​രീക്കു​ട്ടി എന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.