റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു; വീ​ടി​ന് ഭാ​ഗി​ക കേ​ടു​പാ​ട്
Wednesday, June 7, 2023 10:34 PM IST
കൂ​ട്ടി​ക്ക​ൽ: കൂ​ട്ടി​ക്ക​ൽ ടൗ​ണി​ന് സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രു​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി വീ​ടി​ന്‍റെ ഒ​രു വ​ശ​ത്തേ​ക്കു ത​ക​ർ​ന്നു​വീ​ണ് വീ​ടി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ക്ക് സ​മീ​പം പൂ​വ​ത്തു​ങ്ക​ൽ റെ​ജി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു​വീ​ണ​ത്.

പൂ​ഞ്ഞാ​ർ - മു​പ്പ​ത്ത​ഞ്ചാം​മൈ​ൽ സം​സ്ഥാ​ന​പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് ത​ക​ർ​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ചോ​ടു​കൂ​ടി​യാ​യി​രു​ന്നു 25 അ​ടി​യോ​ളം ഉ​യ​ര​വും 80 അ​ടി​യോ​ളം നീ​ള​വു​മു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്ക് പ​തി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ലി​നും ഭി​ത്തി​ക്കും സാ​ര​മാ​യ കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വീ​ട്ടി​ൽ റെ​ജി​യും കു​ടും​ബ​വും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

റോ​ഡി​ന്‍റെ വ​ശ​ത്ത് മു​ന്പു​ണ്ടാ​യി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് മു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് അ​ടി വീ​തി​യി​ൽ പു​തി​യ ക​ൽ​ക്കെ​ട്ട് നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​ബ്രേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​എം ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ര​ണ്ടു​ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴകൂ​ടി​യാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു മു​ക​ളി​ൽ ബ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​തെ പു​തിയ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മുണ്ട്.