എ​രു​മേ​ലി-​മ​ണി​മ​ല റോ​ഡ് സ​ഞ്ചാ​ര​ യോ​ഗ്യ​മാ​ക്ക​ണം
Thursday, June 8, 2023 10:41 PM IST
ചേ​ന​പ്പാ​ടി: എ​രു​മേ​ലി-​മ​ണി​മ​ല റോ​ഡി​ൽ എ​രു​മേ​ലി മു​ത​ൽ പ​ഴ​യി​ടം വ​രെ ടാ​റിം​ഗ് പൊ​ളി​ഞ്ഞ് ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ചേ​ന​പ്പാ​ടി യൂ​ണി​റ്റ്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, പി​ഡ​ബ്ല്യു​ഡി അ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി.
ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നാ​ലും ജ​ല​അ​ഥോ​റി​റ്റി റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ട്ട​തി​നാ​ലും ജ​ന​ങ്ങ​ൾ​ക്ക് കാ​ൽ​ന​ട​യാ​ത്ര​പോ​ലും പ്ര​യാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​ഴി​ക​ളി​ൽ​പ്പാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മായി മാറി.
എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ ഉ​ട​ൻ പ​ണി​തു​ട​ങ്ങു​മെ​ന്ന​റി​യി​ച്ച് മൂ​ന്നു​ മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടിയായി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പറയുന്നു.