ചേന്നാട് കാട്ടുപന്നിയുടെ ആക്രമണം: രണ്ടു പേർക്കു പരിക്കേറ്റു
Thursday, June 8, 2023 11:46 PM IST
പൂ​​ഞ്ഞാ​​ർ: ചേ​​ന്നാ​​ട് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണത്തി​​ൽ ര​​ണ്ടു ​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ചേ​​ന്നാ​​ട് പീ​​ടി​​ക​​യി​​ൽ ജോ​​സ​​ഫ് ചാ​​ക്കോ, മ​​ക​​ൻ സ​​ജി എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 10.30 യോ​​ടെ​​യാ​​ണ് സം​​ഭ​​വം. പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് ഇ​​രു​​വ​​രും ബൈ​​ക്കി​​ൽ പോ​​കു​​മ്പോ​​ൾ കാ​​ട്ടു​​പ​​ന്നി ബൈ​​ക്കി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ബൈ​​ക്കി​​ൽ​​നി​​ന്നു വീ​​ണ ജോ​​സ​​ഫി​​നും സ​​ജി​​ക്കും കൈ​​കാ​​ലു​​ക​​ൾ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യാ​യി​രു​ന്നു. ഉ​​ട​​ൻ​​ത​​ന്നെ നാ​​ട്ടു​​കാ​​ർ ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് ചി​​കി​​ത്സ നൽകി.
പ്ര​​ദേ​​ശ​​ത്ത് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ശ​​ല്യം നാ​​ളു​​ക​​ളാ​​യി ഉ​​ണ്ട്. വ്യാ​​പ​​ക​​മാ​​യ കൃ​​ഷി​​നാ​​ശം പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​ക്കു​​ന്നു​​ണ്ട്. എ​​ങ്കി​​ലും ആ​​രെ​​യെ​​ങ്കി​​ലും കാ​​ട്ടു​​പ​​ന്നി ആ​​ക്ര​​മി​​ക്കു​​ന്ന സം​​ഭ​​വം പ്ര​​ദേ​​ശ​​ത്ത് ആ​​ദ്യ​​മാ​​ണെ​​ന്ന് ജോ​​സ​​ഫ് പ​​റ​​ഞ്ഞു. 15ൽ ​​അ​​ധി​​കം കു​​ഞ്ഞു​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ​​ന്നി​​ക​​ൾ പ്ര​​ദേ​​ശ​​ത്ത് പ​​ല​​പ്പോ​​ഴാ​​യി ക​​ണ്ട​​വ​​രു​​ണ്ട്. വ്യാ​​പ​​ക​​മാ​​യ കൃ​​ഷി നാ​​ശം പ​​ല​​ർ​​ക്കും ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. പ​​ന്നി​​ക​​ളി​​ൽ​​നി​​ന്നു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ​​ക്ക് സം​​ര​​ക്ഷ​​ണം ന​​ൽ​​ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ന്ധ്യാ​​സ​​മ​​യ​​ങ്ങ​​ളി​​ൽ പേ​​ടി​​യോ​​ടെ​​യാ​​ണു പ​​ല​​രും ബൈ​​ക്കു​​ക​​ളി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​ത്.
പൊ​​തു​​ഗ​​താ​​ഗ​​തം കു​​റ​​വാ​​യ ഇ​​വി​​ടെ നാ​​ട്ടു​​കാ​​ർ കൂ​​ടു​​ത​​ലാ​​യും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളെ​​യാ​​ണ് ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.