കാടി​റ​ങ്ങി ആ​ന​ക​ളെ​ത്തി: ക​ർ​ഷ​ക​ന്‍റെ തെ​ങ്ങു​ക​ൾ ന​ശി​പ്പി​ച്ചു
Thursday, June 8, 2023 11:46 PM IST
എ​​രു​​മേ​​ലി: കാ​​ടി​​റ​​ങ്ങി വ​​ന്ന ഒ​​രു കൊ​​മ്പ​​നും ഒ​​രു പി​​ടി​​യാ​​ന​​യും കു​​ട്ടി​​യാ​​ന​​യും കൂ​​ടി ന​​ശി​​പ്പി​​ച്ച​​ത് ക​​ർ​​ഷ​​ക​​ന്‍റെ കാ​​യ്ഫ​​ല​​മു​​ള്ള തെ​​ങ്ങു​​ക​​ൾ.
കു​​ടും​​ബ​​സ​​മേ​​ത​​മെ​​ത്തി കൃ​​ഷി ന​​ശി​​പ്പി​​ച്ച ആ​​ന​​ക​​ളെ തു​​ര​​ത്താ​​ൻ നാ​​ട്ടു​​കാ​​ർ​​ക്ക് ഏ​​റെ പാ​​ടു​​പെ​​ടേ​​ണ്ടി വ​​ന്നു. ഇ​​ന്ന​​ലെ എ​​രു​​മേ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ലി​​വാ​​ലി​​ക്ക​​ര​​യി​​ലാ​​ണ് കാ​​ട്ടാ​​ന​​ക​​ൾ കൃ​​ഷി ന​​ശി​​പ്പി​​ച്ച​​ത്. എ​​ലി​​വാ​​ലി​​ക്ക​​ര ഉ​​ള്ളാ​​ട്ട് ജോ​​സി​​ന്‍റെ തെ​​ങ്ങു​​ക​​ൾ ആ​​ന​​ക​​ൾ കു​​ത്തി​മ​​റി​​ച്ച് താ​​ഴെ​​യി​​ട്ട് ഓ​​ല​​ക​​ളും കൂ​​മ്പു​​മൊ​​ക്കെ വ​​ലി​​ച്ചു​കീ​​റി ഭ​​ക്ഷ​​ണ​​മാ​​ക്കി.
കാ​​ട്ടി​​ൽ ഭ​​ക്ഷ​​ണം ഇ​​ല്ലാ​​ത്ത​​താ​​ണ് മൃ​​ഗ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ കാ​​ടി​​റ​​ക്ക​​ത്തി​​ന് കാ​​ര​​ണം. ഇ​​തി​​നോ​​ട​​കം നി​​ര​​വ​​ധി ത​​വ​​ണ​​യാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ മാ​​ത്രം വ​​ന്യ​മൃ​​ഗ​​ങ്ങ​​ൾ കൃ​​ഷി​​ക​​ൾ ന​​ശി​​പ്പി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. വ​​ന​​പാ​​ല​​ക​​രോ​​ട് പ​​രാ​​തി പ​​റ​​ഞ്ഞു​മ​​ടു​​ത്തെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു. വ​​ന​​വും വ​​ന​​ത്തി​​ലെ വ​​ഴി​​ക​​ളും സ്ഥി​​തി​​ക​​ളും പ​​രി​​ചി​​ത​​മ​​ല്ലാ​​ത്ത​​വ​​രും സ്ത്രീ​​ക​​ളു​​മാ​​ണ് ഇ​​പ്പോ​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ വ​​ന​​പാ​​ല​​ക​​രാ​​യി എ​​ത്തു​​ന്ന​​തെ​​ന്നും നാ​​ട്ടു​​കാ​​ർ പ​​രാ​​തി ഉ​​ന്ന​​യി​​ക്കു​​ന്നു.