യു​ഡി​എ​ഫ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം മാ​റ്റി​വ​ച്ചു
Thursday, June 8, 2023 11:49 PM IST
കോ​ട്ട​യം: ക​ര്‍ഷ​ക​രി​ല്‍നി​ന്നു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല കൃ​ഷി​ക്കാ​ര്‍ക്ക് ന​ല്‍കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം മാ​റ്റി​വ​ച്ചു. അ​ഞ്ചു​ദി​വ​സ​ത്തി​ന​കം മു​ഴു​വ​ന്‍ കൃ​ഷി​ക്കാ​രു​ടെ​യും പ​ണം ന​ല്‍കു​മെ​ന്ന മ​ന്ത്രി​യു​ടെ​യും സ​ര്‍ക്കാ​രി​ന്‍റെ​യും പ്ര​ഖ്യാ​പ​നം മാ​നി​ച്ചാ​ണ് സ​മ​രം മാ​റ്റി​വ​ച്ച​ത്.
10 ദി​വ​സ​ത്തി​ന​കം കൃ​ഷി​ക്കാ​രു​ടെ മു​ഴു​വ​ന്‍ പ​ണ​വും കൊ​ടു​ത്തു​തീ​ര്‍ത്തി​ല്ലെ​ങ്കി​ല്‍ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ലും ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സും സെ​ക്ര​ട്ട​റി അ​സീ​സ് ബ​ഡാ​യി​ലും അ​റി​യി​ച്ചു.
20നു ​നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ല്‍ യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി വി​രു​ദ്ധ ജ​ന​കീ​യ സ​ദ​സി​നേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് കോ​ട്ട​യം ഡി​സി​സി ഓ​ഫീ​സി​ല്‍ ജി​ല്ലാ നേ​തൃ​യോ​ഗം ചേ​രും.