കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതസഭയും ഹരിത കര്‍മസേനാംഗങ്ങളെ ആദരിക്കലും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി സിറിയക് പരിസ്ഥിതി സന്ദേശം നല്‍കുകയും ഹരിതകര്‍മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലൗലിമോള്‍ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വിനീത രാഗേഷ്, കാണക്കാരി അരവിന്ദാക്ഷന്, പഞ്ചായത്തംഗങ്ങളായ തമ്പി ജോസഫ്, അനിത ജയമോഹന്, അംബിക സുകുമാരന്‍, വി. സാം കുമാര്‍, ശ്രീജ ഷിബു, ത്രേസ്യാമ്മ സെബാസ്റ്റ്യന്‍, പഞ്ചായത്ത് സെക്രട്ടറി എം.എസ്. ഷൈനി, അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സ് ജോര്‍ജ്, വിഇഒമാരായ കെ.ജി. ഗിരിഷ്കുമാര്‍, എസ്. ദിലീപ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സൗമ്യ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ജിഎസ്എ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ജിബി നിരോധിത പ്ലാസ്റ്റിക്കിനെക്കുറിച്ചു ക്ലാസെടുത്തു. ഹരിതസഭ പ്രതിനിധികള്‍, സ്കൂള്‍ എന്‍എസ്എസ് പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, സാംസ്കാരിക സംഘടനാ പ്രതിനധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ഘടകസ്ഥാപന പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, സിഡിഎസ്, എഡിഎസ് പ്രതിനിധികള്‍, വനിതാ സംഘടന പ്രതിനിധികള്‍, വാര്‍ഡുതല ആരോഗ്യ ജാഗ്രത സമിതി പ്രതിനിധികള്‍, ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.