മു​തി​ര്‍ന്ന​വ​രു​ടെ മാമ്മോ​ദീ​സ​ത്തൊ​ട്ടി​യും ഫൊ​റോ​നാ കാ​ര്യാ​ല​യ​വും പൂ​ര്‍ത്തി​യാ​യി
Friday, June 9, 2023 1:15 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്കു വേ​ണ്ടി​യു​ള്ള മാ​മോ​ദീ​സാ​ത്തൊ​ട്ടി​യു​ടെ ആ​ശീ​ര്‍വാ​ദം മാ​ര്‍ അ​പ്രേ​മി​ന്‍റെ തി​രു​നാ​ളാ​യ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന്‍റെ വി​ശു​ദ്ധ​കു​ര്‍ബാ​ന​യെ​ത്തു​ട​ര്‍ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ആ​ശീ​ര്‍വ​ദി​ക്കും.
ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ല്‍ മു​തി​ര്‍ന്ന​വ​രു​ടെ നി​മ​ഞ്ജി​ത​സ്‌​നാ​ന​ത്തി​ന് ഉ​പ​യു​ക്ത​മാ​യ മാ​മ്മോദീ​സാ​ത്തൊ​ട്ടി​ക​ള്‍ നി​ര്‍മി​ക്ക​ണ​മെ​ന്ന സീ​റോ മ​ല​ബാ​ര്‍ കൂ​ദാ​ശ​ക്ര​മ​ത്തി​ലെ നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് ഈ ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. ദേ​വാ​ല​യ​ക​വാ​ട​ത്തി​ന്‍റെ വ​ല​തു​വ​ശ​ത്ത് എ​ട്ടു​പ​ട്ട രീ​തി​യി​ല്‍ പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന ചാ​പ്പ​ലി​ലെ അ​ഷ്ട​മു​ഖ​ങ്ങ​ളു​ള്ള മാമ്മോ​ദീ​സാ​ത്തൊ​ട്ടി​യി​ലാ​ണ് മു​തി​ര്‍ന്ന​വ​ര്‍ക്ക് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങി​നി​ന്ന് മാ​മ്മോദീ​സാ സ്വീ​ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. മാമ്മോദീ​സ​യു​ടെ പു​രാ​ത​ന രീ​തി ഇ​താ​യി​രു​ന്നു.
ക്രി​സ്തീ​യ സം​ഖ്യാ​ശാ​സ്ത്ര​മ​നു​സ​രി​ച്ച് പൂ​ര്‍ണ​ത​യു​ടെ പ്ര​തീ​ക​മാ​യ ഏ​ഴി​നു​ശേ​ഷം വ​രു​ന്ന എ​ട്ട് പു​തു​ജീ​വി​ത​ത്തി​ന്‍റെ പ്ര​ത്യേ​ക​മാ​ണ്. നോ​ഹി​ന്‍റെ പെ​ട്ട​ക​ത്തി​ല്‍നി​ന്ന് എ​ട്ടു​പേ​ര്‍ പു​തു​ജീ​വ​നി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തി​നെ​യും ഇ​ത് പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്നു.
ഈ​ശോ​യു​ടെ മാ​മ്മോ​ദീ​സ​യു​ടെ ഐ​ക്ക​ണ്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബേ​സ് മാ​മ്മോ​ദീസ എ​ന്ന അ​റി​യ​പ്പെ​ടു​ന്ന ഈ ​മാ​മ്മോ​ദീ​സാ​ല​യ​ത്തി​ല്‍ ജ്ഞാ​ന​സ്‌​നാ​നവ്ര​ത ന​വീ​ക​ര​ണ​ത്തി​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. പു​തു​ജീ​വി​ത​ത്തി​ന്‍റെ സു​വി​ശേ​ഷ സൗ​ര​ഭ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന പു​ഷ്പാ​ല​ങ്കാ​ര​ചി​ത്ര​ങ്ങ​ളും അ​ഷ്ട​മു​ഖ​ങ്ങ​ളി​ല്‍ വ​ര​ച്ചു​ചേ​ര്‍ത്തി​രി​ക്കു​ന്നു.
ഫൊ​റോ​നാ​യി​ലെ വി​വി​ധ അ​ജ​പാ​ല​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഫൊ​റോ​നാ കാ​ര്യാ​ല​യ​വും ഗ​സ്റ്റ് റൂ​മു​ക​ളും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര്‍മാ​ണ ജോ​ലി​ക​ള്‍ക്ക് വി​കാ​രി റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, ബാ​ബു ക​ളീ​ക്ക​ല്‍, ടോ​മി​ച്ച​ന്‍ ആ​ല​ഞ്ചേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, ഫാ. ​ജ​സ്റ്റി​ന്‍ തൈ​ക്ക​ളം, ഫാ. ​റ്റി​ജോ പു​ളി​ക്കപ്പ​ട​വി​ല്‍, പാ​രീ​ഷ്‌​കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി സോ​ണി ക​രി​മ​റ്റം എ​ന്നി​വ​ര്‍ നേ​തൃ​ത്വം​ന​ല്‍കി. ആ​ര്‍ക്കി​ടെ​ക്ട് ജോ​ണ്‍ കോ​ച്ചേ​രി രൂ​പ​ക​ല്പ​ന ചെ​യ്ത് ആ​ര്‍ക്കി​ടെ​ക്ട് റോ​ഹ​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര​യാ​ണ് ഇ​വ​യു​ടെ നി​ര്‍മാ​ണ​തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്.