ചീ​ഫ് വി​പ്പി​നെ ത​ട​ഞ്ഞുവെ​ന്ന വാ​ര്‍​ത്ത​യി​ല്‍ വാ​സ്ത​വ​മി​ല്ല: ഡോ. ​എ​ന്‍. ജ​യ​രാ​ജ്
Friday, June 9, 2023 1:15 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​നെ​ത്തി​യ ചീ​ഫ് വി​പ്പി​നെ ത​ട​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ന്ന വാ​ര്‍​ത്ത ശ​രി​യ​ല്ലെ​ന്ന് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്‌ അ​റി​യി​ച്ചു.
കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ സ്ഥ​ലം എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ആ​ദ്യ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് പ​ങ്കു​വ​യ്ക്കു​ക​യും അ​തി​ന് നീ​തി​യു​ക്ത​മാ​യ പ്ര​ശ്‌​ന​പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ള​രെ സൗ​ഹാ​ര്‍​ദ​മാ​യി പി​രി​യു​ക​യും ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളി​ല്‍​നി​ന്ന് ത​നി​ക്കെ​തി​രേ യാ​തൊ​രു അ​തി​ക്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് യാ​തൊ​രു പ​രാ​തി​യും പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടു​മി​ല്ലെ​ന്നും ചീ​ഫ് വി​പ്പ് പ​റ​ഞ്ഞു.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, സ​ഹ​ക​ര​ണ മ​ന്ത്രി എ​ന്നി​വ​രും കോ​ള​ജ് അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ച​ര്‍​ച്ച സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തൊ​രു വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ചീ​ഫ് വി​പ്പ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.