ജ​ന​ശ്ര​ദ്ധ നേ​ടി കാ​ര്‍ഷി​ക മേ​ള തു​ട​രു​ന്നു
Friday, June 9, 2023 11:18 PM IST
കോ​ട്ട​യം: തി​രു​ന​ക്ക​ര​യി​ല്‍ ദേ​ശീ​യ ക​ര്‍ഷ​ക ഫെ​ഡ​റേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കാ​ര്‍ഷി​ക​മേ​ള മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. കാ​ര്‍ഷി​ക​രം​ഗ​ത്തെ ഡ്രോ​ണ്‍, മി​നി ടി​ല്ല​ര്‍, പ​മ്പ് സെ​റ്റു​ക​ള്‍, ടി​ഷ്യു​ക​ള്‍ച്ച​ര്‍ തേ​ക്ക് തൈ​ക​ള്‍, തേ​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ഇ​ട്ടി​ക്ക​ണ്ട​ന്‍, കു​റു​വ, കു​ഞ്ഞു​കു​ഞ്ഞ് തു​ട​ങ്ങി​യ നാ​ട​ന്‍ നെ​ല്ലി​ന​ങ്ങ​ളു​ടെ ഉ​ണ​ക്ക​ല​രി, ക​ര്‍ഷ​ക​ര്‍ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ച്ച ഡിx​ടി തെ​ങ്ങി​ൻ​തൈ​ക​ള്‍ എ​ന്നി​വ​യും കാ​ര്‍ഷി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൊ​ബൈ​ല്‍ ടെ​സ്റ്റിം​ഗ് ലാ​ബി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഭ​ക്ഷ്യ എ​ണ്ണ​യും കു​ടി​വെ​ള്ള​വും സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.
സെ​മി​നാ​ര്‍ സെ​ഷ​നു​ക​ളി​ല്‍ ഡി​കെ​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കു​റ്റി​ക്കോ​ട്ട​യി​ല്‍, നാ​ളി​കേ​ര വി​ക​സ​ന ബോ​ര്‍ഡം​ഗം സി​മി തോ​മ​സ്, എ​ഐ​എ​ഫ് ടീം ​ലീ​ഡ​ര്‍ ഷാ​ജി ജോ​ര്‍ജ്, എ​ഐ​എ​ഫ് കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​ശ്വ​തി മോ​ഹ​ന്‍, മാ​ത്തു​ക്കു​ട്ടി ജോ​സ​ഫ്, ഡോ. ​മാ​നു​വ​ല്‍ അ​ല​ക്‌​സ്, ഡോ.​കെ. അ​ജി​ത്, ജോ​ര്‍ജ് മു​ല്ല​ക്ക​ര, എം.​ബി. ജ​യ​ന്‍, ഇ​മ്മാ​നു​വേ​ല്‍ ജോ​ര്‍ജ്, മ​നോ​ജ് കു​ള​ന​ട, ആ​ര്‍. ഗോ​പ​കു​മാ​ര്‍, വി​ജ​യ​ന്‍ മു​ക്കാ​ട്ടി​ല്‍, പി.​കെ. ഷാ​ജി, ടോ​ണി കോ​യി​ത്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.