മഴ: പലേടത്തും മണ്ണിടിച്ചിൽ ഭീഷണി
Friday, June 9, 2023 11:18 PM IST
പ​ന​ച്ചി​ക്കാ​ട്/കോട്ടയം: മ​ഴ എ​ത്തി​യ​തോ​ടെ പ​ലേട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി. മ​തി​ലു​ക​ളും കു​ന്നു​ക​ളും പ​ലേ​ട​ത്തും ഇ​ടി​യു​ന്നു​ണ്ട്. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ​യും മൂ​ല​വ​ട്ട​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​വും മ​തി​ലി​ടി​ഞ്ഞു. കോ​ട്ട​യ​ത്തു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഒ​രു വീ​ട്ട​മ്മ​യ്ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. മൂ​ല​വ​ട്ട​ത്ത്

20 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മ​തി​ല്‍ ക​ന​ത്ത മ​ഴ​യി​ല്‍ ഇ​ടി​ഞ്ഞു വീ​ടി​നു മു​ന്നി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. പ​ന​ച്ചി​ക്കാ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നം​പ​ള്ളി ചാ​ത്ത​നാ​ട്ട് പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സു​നി​ല്‍ ജേ​ക്ക​ബി​ന്‍റെ വീ​ടി​നു മു​ന്‍​വ​ശ​ത്തെ പ​റ​മ്പി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ലി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്.

വീ​ടി​നും മ​തി​ലി​നു​മി​ട​യി​ലു​ള്ള വ​ഴി​യി​ല്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞു. മ​തി​ലി​ന്‍റെ പൊ​ളി​ഞ്ഞ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ വ​ഴി​യി​ലേ​ക്കു വീ​ണ​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മ​തി​ല്‍ വീ​ണ് സു​നി​ലി​ന്‍റെ പു​ര​യി​ട​ത്തി​ന്‍റെ മ​തി​ലും ത​ക​ര്‍​ന്നു. മാ​സ​ങ്ങ​ള്‍​ക്കു മു​ന്പാ​ണു മ​തി​ല്‍ കെ​ട്ടി​യ​തെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. മ​ഴ പെ​യ്ത സ​മ​യ​ത്ത് വ​ഴി​യി​ല്‍ ആ​രും ഇ​ല്ലാ​തി​രു​ന്ന​ത് അ​പ​ക​ട​മൊ​ഴി​വാ​ക്കി.

മ​ഴ​വെ​ള്ള​വും മ​ണ്ണും ക​ല​ര്‍​ന്ന ചെ​ളി, സു​നി​ലി​ന്‍റെ​യും അ​യ​ല്‍​വാ​സി പാ​ല​യ്ക്ക​ല്‍ സ​ജി ചെ​റി​യാ​ന്‍റെ​യും വീ​ടു​ക​ളു​ടെ പ​രി​സ​ര​മാ​കെ നി​റ​ഞ്ഞു. വൈ​ദ്യു​തി​ത്തൂ​ണ്‍ ത​ക​ര്‍​ന്ന് ര​ണ്ടാ​യി ഒ​ടി​ഞ്ഞി​രു​ന്നു. വീ​ടി​നു മു​ന്നി​ല്‍ കി​ട​ന്ന ചെ​ളി​യും മ​ണ്ണും രാ​ത്രി ത​ന്നെ നീ​ക്കി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.