താ​​ടി ചൊ​​റി​​ഞ്ഞാ​​ലും എ​​ഐ കാ​​മ​​റ വി​​ടി​​ല്ല ; കാ​​റു​​ട​​മ​​യ്ക്ക് കി​​ട്ടി​​യ​​ത് എ​​ട്ടി​​ന്‍റെ പ​​ണി
Friday, June 9, 2023 11:40 PM IST
ചി​​ങ്ങ​​വ​​നം: സ​​ഹ​​യാ​​ത്രി​​ക​​ൻ താ​​ടി ചൊ​​റി​​ഞ്ഞ​​പ്പോ​​ള്‍ എ​​ഐ കാ​​മ​​റ കാ​​റു​​ട​​മ​​യ്ക്ക് കൊ​​ടു​​ത്ത​​ത് എ​​ട്ടി​​ന്‍റെ പ​​ണി.
നാ​​ട്ട​​കം മൂ​​ലേ​​ടം വ​​ട്ടു​​ക​​ള​​ത്തി​​ൽ ഷൈ​​നോ​​യ്ക്കാ​​ണു ഫ്ര​​ണ്ട് സീ​​റ്റി​​ല്‍ ഡ്രൈ​​വ​​റു​​ടെ കൂ​​ടെ​​യി​​രു​​ന്ന​​യാ​​ള്‍ ര​​ണ്ടു കൈ​​ക​​ളും കൂ​​ട്ടി താ​​ടി ചൊ​​റി​​ഞ്ഞ​​തു​​വ​​ഴി 500 രൂ​​പ പി​​ഴ വ​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​ഴി​​നു കാ​​യം​​കു​​ളം ത​​ട്ടാ​​ര​​മ്പ​​ല​​ത്ത് സ്ഥാ​​പി​​ച്ചി​​രു​​ന്ന എ​​ഐ കാ​​മ​​റ​​യാ​​ണ് സീ​​റ്റ് ബെ​​ല്‍​ട്ട് ഇ​​ട്ടി​​രു​​ന്ന യാ​​ത്ര​​ക്കാ​​ര​​നും പ​​ണി കൊ​​ടു​​ത്ത​​ത്. ത​​ട്ടാ​​ര​​മ്പ​​ല​​ത്തെ സ​​ര്‍​വീ​​സിം​​ഗ് സെ​​ന്‍റ​​റി​​ല്‍ കൊ​​ടു​​ത്തി​​രു​​ന്ന ഷൈ​​നോ​​യു​​ടെ മാ​​രു​​തി സ്വി​​ഫ്റ്റ് കാ​​ർ അ​​വി​​ടു​​ത്തെ മെ​​ക്കാ​​നി​​ക്കാ​​യ എ​​ബി​​യും സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​നും ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു കാ​​മ​​റ​​യു​​ടെ ക​​ണ്ണി​​ല്‍ പെ​​ടു​​ന്ന​​ത്. യാ​​ത്ര​​ക്കാ​​ര​​ന്‍ താ​​ടി ചൊ​​റി​​യു​​ന്ന​​തി​​നി​​ട​​യി​​ല്‍ സീ​​റ്റ് ബെ​​ല്‍​റ്റ് മ​​റ​​ഞ്ഞ​​താ​​ണു കാ​​മ​​റ​​യു​​ടെ ക​​ണ്ണി​​ല്‍ കു​​റ്റ​​ക​​ര​​മാ​​യ​​ത്. പി​​റ്റേ​​ന്നു ത​​ന്നെ ഷൈ​​നോ​​യു​​ടെ മൊ​​ബൈ​​ലി​​ല്‍ വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ളു​​മാ​​യി മെ​​സേ​​ജെ​​ത്തി. കാ​​ര്യം അ​​റി​​യാ​​തെ പ​​ക​​ച്ചു​​പോ​​യ ഷൈ​​നോ ഉ​​ട​​ന്‍​ത​​ന്നെ ത​​ട്ടാ​​ര​​മ്പ​​ല​​ത്തു​​ള്ള സ​​ര്‍​വീ​​സ് സെ​​ന്‍റ​​റി​​ലേ​​ക്കു വി​​ളി​​ച്ചു.
സീ​​റ്റ് ബെ​​ല്‍​റ്റു​​ക​​ള്‍ ഇ​​ട്ടാ​​ണു വ​​ണ്ടി ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്ന് മ​​ന​​സി​​ലാ​​യ​​തോ​​ടെ ആ​​ല​​പ്പു​​ഴ ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ എ​​ത്തി വി​​വ​​രം പ​​റ​​ഞ്ഞു. കാ​​മ​​റ പി​​ടി​​ച്ച ഫോ​​ട്ടോ സൂം ​​ചെ​​യ്ത് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് കാ​​ര്യ​​ത്തി​​ന്‍റെ നി​​ജ​​സ്ഥി​​തി ബോ​​ധ്യ​​മാ​​യ​​ത്.
എ​​ന്താ​​യാ​​ലും സ​​മ​​ന്‍​സ് വ​​ന്നേ​​ക്കും. വ​​ന്നാ​​ല്‍ തു​​ക അ​​ട​​യ്‌​​ക്കേ​​ണ്ടെ​​ന്നും ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഷൈ​​നോ​​യെ അ​​റി​​യി​​ച്ചു. തു​​ക അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ല്‍ അ​​ടു​​ത്ത ശി​​ക്ഷ കി​​ട്ടു​​മോ​​യെ​​ന്നാ​​ണ് ഷൈ​​നോ​​യെ അ​​ല​​ട്ടു​​ന്ന​​ത്.


മൂ​​ലേ​​ടം സ്വ​​ദേ​​ശി ഷൈ​​നോ​​യ്ക്ക് ഫൈ​​ൻ അ​​ട​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് വ​​ന്ന മെ​​സേ​​ജി​​നൊ​​പ്പം വ​​ന്ന ഫോ​​ട്ടോ. ഫോ​​ട്ടോ​​യി​​ൽ യാ​​ത്ര​​ക്കാ​​ര​​ൻ താ​​ടി ചൊ​​റി​​യു​​ന്ന​​തി​​നാ​​ൽ സീ​​റ്റ് ബെ​​ൽ​​റ്റ് കാ​​മ​​റ​​യി​​ൽ പ​​തി​​ഞ്ഞി​​ട്ടി​​ല്ല.