ഊ​ട്ടു തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Saturday, June 10, 2023 12:32 AM IST
വെ​ച്ചൂ​ർ: വെ​ച്ചൂ​ർ അ​ച്ചി​ന​കം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. 11ന് ​വൈ​കു​ന്നേ​രം 4.30ന് ​പ്ര​സു​ദേ​ന്തി വാ​ഴ്‌​ച, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ്, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​ർ​ജ് മാ​ണി​ക്ക​ത്താ​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ 792-ാമ​ത് മ​ര​ണ​വാ​ർ​ഷി​കം അ​നു​സ്‌​മ​രി​ച്ചു വി​ശ്വാ​സി​ക​ൾ 792 വി​ള​ക്കു​ക​ൾ തെ​ളി​ച്ച് ദീ​പ​ക്കാ​ഴ്ച​യൊ​രു​ക്കും.
തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ദി​ന​മാ​യ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ജ​യിം​സ് തൊ​ട്ടി​യി​ൽ. തു​ട​ർ​ന്ന് തി​രു​ശേ​ഷി​പ്പ് പ്ര​ദ​ക്ഷി​ണ​വും തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ലും ന​ട​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 13ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പാ​യ​സ​വെ​ഞ്ച​രി​പ്പ്. 10.30ന് ​ഊ​ട്ടു​നേ​ർ​ച്ച വെ​ഞ്ചി​രി​പ്പ്. തു​ട​ർ​ന്ന് തി​രു​നാ​ൾ കു​ർ​ബാ​ന -ഫാ. ​എ​ബി​ൻ ചി​റ​യ്ക്ക​ൽ. ഊ​ട്ടു​സ​ദ്യ. വൈ​കു​ന്നേ​രം 5.30ന് , ​വി​ശു​ദ്ധ​കു​ർ​ബാ​ന. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ൽ പൂ​മാ​ല ചാ​ർ​ത്തു​ന്ന​തി​നും അ​ടി​മ വ​യ്ക്കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യ ചോ​റൂ​ട്ട് ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജ​യ്‌​സ​ൺ കൊ​ളു​ത്തു​വ​ള്ളി അ​റി​യി​ച്ചു.