ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ - പ​​ള്ളി റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട്: പ​​രി​​ഹാ​​ര​​ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കൂ​​ന്നു
Saturday, June 10, 2023 12:32 AM IST
ക​​ടു​​ത്തു​​രു​​ത്തി: ഓ​​ട​​ക​​ള്‍ അ​​ട​​ഞ്ഞും ക​​ലു​​ങ്ക് ഇ​​ടി​​ഞ്ഞു​​താ​​ഴ്ന്ന​​തി​​നെ തു​​ട​​ര്‍​ന്നും വെ​​ള്ളം ഒ​​ഴു​​കി പോ​​കാ​​തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണ്‍ - പ​​ള്ളി റോ​​ഡി​​ല്‍ ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന വെ​​ള്ള​​ക്കെ​​ട്ട് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ വൈ​​കു​​ന്നു. മ​​ഴ പെ​​യ്താ​​ല്‍ പ​​ള്ളി റോ​​ഡ് വെ​​ള്ള​​ത്തി​​ല്‍. മു​​ട്ടോ​​ളം വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി​​യ റോ​​ഡി​​ലൂ​​ടെ കാ​​ല്‍​ന​​ട​​യാ​​ത്ര​​പോ​​ലും പ​​റ്റാ​​താ​​യി​​രി​​ക്കു​​ക​​യാ​​ണ്.
ഓ​​ട നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന മ​​ലി​​ന​​ജ​​ല​​മാ​​ണ് റോ​​ഡി​​ല്‍ കെ​​ട്ടി​​നി​​ല്‍​ക്കു​​ന്ന​​ത്. സ്‌​​കൂ​​ളി​​ലേ​​ക്കു വ​​ന്നു​​പോ​​കു​​ന്ന കു​​ട്ടി​​ക​​ളും ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു വ​​ന്നു​​പോ​​കു​​ന്ന വി​​ശ്വാ​​സി​​ക​​ളു​​മ​​ട​​ക്കം റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട് മൂ​​ലം ദു​​രി​​ത​​ത്തി​​ലാ​​ണ്. സ​​മീ​​പ​​ത്തെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളും റോ​​ഡി​​ലെ വെ​​ള്ള​​ക്കെ​​ട്ട് മൂ​​ലം പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. റോ​​ഡി​​ന്‍റെ ഒ​​രു വ​​ശ​​ത്തു​​ള്ള ഓ​​ട​​ക​​ള്‍ പൂ​​ര്‍​ണ​​മാ​​യും അ​​ട​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. കൂ​​ടാ​​തെ ഈ ​​റോ​​ഡി​​ന​​ടി​​യി​​ലൂ​​ടെ​​യു​​ള്ള ക​​ലു​​ങ്കും ത​​ക​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത് പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കു​​ക​​യാ​​ണ്. റോ​​ഡി​​ലെ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​ന് ആ​​വ​​ശ്യ​​മാ​​യ നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കാ​​ന്‍ 20 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ന​​ട​​പ​​ടി​​യൊ​​ന്നു​​മാ​​യി​​ട്ടി​​ല്ല. ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ല്‍ ബ​​സ് കാ​​ത്തി​​രി​​പ്പു​​കേ​​ന്ദ്ര​​ത്തി​​ന്‍റെ പി​​ന്നി​​ലാ​​യി പ​​ള്ളി റോ​​ഡി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലു​​ള്ള ക​​ലു​​ങ്ക് ഉ​​പ​​യോ​​ഗ​​പ്ര​​ദ​​മ​​ല്ലാ​​താ​​യ​​തോ​​ടെ​​യാ​​ണ് ഇ​​വി​​ടെ വെ​​ള്ള​​ക്കെ​​ട്ട് ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.
ക​​ലു​​ങ്ക് നി​​ര്‍​മാ​​ണം വൈ​​കി​​യ​​തോ​​ടെ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ലെ മ​​ഴ​​യ്ക്കെ​​ല്ലാം പ​​ള്ളി റോ​​ഡ് വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി​​യി​​രു​​ന്നു. മ​​ഴ ശ​​ക്ത​​മാ​​കു​​ന്ന​​തോ​​ടെ പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​കും. ഓ​​ട​​ക​​ള്‍​ക്ക് വേ​​ണ്ട​​ത്ര വീ​​തി​​യി​​ല്ലാ​​ത്ത​​തും പ്ര​​തി​​സ​​ന്ധി രൂ​​ക്ഷ​​മാ​​ക്കു​​ന്നു. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് ടൗ​​ണ്‍ വാ​​ര്‍​ഡ് മെ​​മ്പ​​ര്‍ ജി​​ന്‍​സി എ​​ലി​​സ​​ബ​​ത്ത്, പി​​ഡ​​ബ്ല്യു​​ഡി ക​​ടു​​ത്തു​​രു​​ത്തി അ​​സി​​സ്റ്റ​​ന്‍റ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍​ജി​​നി​​യ​​ര്‍ ര​​ഞ്ജു ബാ​​ല​​ന്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ നി​​ര്‍​ദേ​​ശി​​ച്ച​​ത​​നു​​സ​​രി​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​സം​​ഘം സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ചു സ്ഥി​​തി​​ഗ​​തി​​ക​​ള്‍ വി​​ല​​യി​​രു​​ത്തി​​യാ​​ണ് പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ല്‍​കി​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ചു ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ല്‍ പ​​ള്ളി റോ​​ഡി​​ന്‍റെ ആ​​രം​​ഭ ഭാ​​ഗ​​ത്ത് പു​​തി​​യ ക​​ലു​​ങ്ക് നി​​ര്‍​മി​​ക്കു​​മെ​​ന്നും അ​​റി​​യി​​ച്ചി​​രു​​ന്നു. പി​​ഡ​​ബ്ല്യു​​ഡി ക​​ട​​ത്തു​​രു​​ത്തി സ​​ബ് ഡി​​വി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​വൃ​​ത്തി ടെ​​ൻ​​ഡ​​ര്‍ ചെ​​യ്ത് ന​​ട​​പ്പാ​​ക്കു​​മെ​​ന്നാ​​ണ​​റി​​യി​​ച്ചി​​രു​​ന്ന​​ത്.