മ​ണി​പ്പുര്‍ സ​ര്‍ക്കാ​രി​നെ പു​റ​ത്താ​ക്കണം: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്
Saturday, June 10, 2023 12:55 AM IST
കോ​ട്ട​യം: വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ര​ഹ​ത്യ​യെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്ന രീ​തി​യി​ലേ​ക്കാ​ണ് മ​ണി​പ്പുര്‍ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത പ​ല​തും മ​ണി​പ്പുരി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ത്ര​യും പെ​ട്ടെ​ന്ന് മ​ണി​പ്പുര്‍ സ​ര്‍ക്കാ​രി​നെ പി​രി​ച്ചു​വി​ട്ട് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഗോ​ത്രവ​ര്‍ഗ​ക്കാ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ക്കും വി​ശ്വാ​സ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ത​യ്യാ​റാ​വ​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ട്ര​ഷ​റ​ര്‍ ബാ​ബു വ​ള്ള​പ്പു​ര, ഗ്ലോ​ബ​ല്‍സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് ജോ​ണ്‍, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ ലി​സി ജോ​സ്, ഷെ​യി​ന്‍ ജോ​സ​ഫ്, സി.​ടി. തോ​മ​സ്, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, ജോ​യ് പാ​റ​പ്പു​റം, ടോ​മി​ച്ച​ന്‍ മേ​ത്ത​ശേ​രി, ജേ​ക്ക​ബ് നി​ക്കോ​ളാ​സ്, മി​നി ജ​യിം​സ്, ജാ​ന്‍സ​ണ്‍ ജോ​സ​ഫ്, ഷി​ജി ജോ​ണ്‍സ​ണ്‍, ബി​നു ഡൊ​മി​നി​ക്, സേ​വ്യ​ര്‍ തോ​മ​സ് കൊ​ണ്ടോ​ടി, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, പി.​സി. അ​നി​യ​ന്‍കു​ഞ്ഞ്, ജോ​സ് ജ​യിം​സ് ക​ണ്ണ​ന്ത​റ, സെ​ബാ​സ്റ്റ്യ​ന്‍ പു​ല്ലാ​ട്ടു​കാ​ല, കെ.​എ​സ്. ആ​ന്‍റ​ണി, ജോ​സി ക​ല്ലു​ക​ളം, ജി​നോ ജോ​സ​ഫ്, ചാ​ണ്ടി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.