കൊ​ക്ക​യാ​ർ ബാ​ങ്ക് തിെര​ഞ്ഞെ​ടു​പ്പ്: ക​ർ​ശ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം
Sunday, June 11, 2023 1:31 AM IST
കൊ​ക്ക​യാ​ർ: സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​ക​ളും ത​ട​യാ​ൻ ഹൈ​ക്കോ​ട​തി​വി​ധി​യെത്തു​ട​ർ​ന്ന് ഇ​ക്കു​റി ക​ർ​ശ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കും.

സ​മാ​ധാ​ന​പ​ര​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ക, പോ​ലീ​സ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ക, വോ​ട്ട​ർ​മാ​രു​ടെ ചി​ത്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക്യാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തു​ക എ​ന്നീ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു വേ​ണം ഇ​ക്കു​റി കൊ​ക്ക​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ​ണ്ണി ആ​ന്‍റ​ണി തു​രു​ത്തി​പ​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തിയെ സ​മീ​പി​ച്ച​ത്.
നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നാ​യി ഇ​ടു​ക്കി ജി​ല്ല പോ​ലീ​സ് മേ​ധാ​വി, പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.