ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് വാ​ഴ​ക്കു​ല​ക​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, June 11, 2023 1:46 AM IST
ചെ​മ്മ​ല​മ​റ്റം: സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു വാ​ഴ​ക്കു​ല​ക​ൾ ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ. ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ വ​ർ​ഷാ​രം​ഭ​ത്തി​ൽത​ന്നെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് നാ​ട​ൻ വാഴക്കു​ല​ക​ൾ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്ത വി​വി​ധ​യി​നം വാ​ഴ​ക്കു​ല​ക​ളാ​ണ് ഇ​പ്പോ​ൾ വി​ളവെ​ടു​പ്പി​ന് ത​യാ​റാ​യ​ത്.

ഞാ​ലി​പ്പൂ​വ​ൻ, പാ​ള​യം​തോ​ട​ൻ, റോ​ബ​സ്റ്റ തു​ട​ങ്ങി വി​വി​ധ​യി​നം വാ​ഴ​ക​ൾ കൃ​ഷി​ത്തോ​ട്ട​ത്തി​ലു​ണ്ട്. അ​വി​യ​ൽ, സാ​മ്പാ​ർ, തോ​ര​ൻ തു​ട​ങ്ങി വി​വി​ധ വി​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കു​ന്നു.

ഹെ​ഡ്മാ​സ്റ്റ​ർ സാ​ബു മാ​ത്യു, ജി​ജി ജോ​സ​ഫ്, പ്രി​യാ​മോ​ൾ, വി.​സി. ജോ​ജി, മാ​ത്യു ജോ​ർ​ജ്, സി. ​തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, സിനു ജോ​സ​ഫ്, ഷാ​ജി കോ​ട്ട​യി​ൽ എ​ന്നി​വ​ർ വി​ള​വെ​ടു​പ്പി​നു നേതൃ​ത്വം ന​ൽ​കി.