കൈ​വ​രി​യി​ല്ല, ച​പ്പാ​ത്തി​ൽ അ​പ​ക​ട​ഭീ​ഷ​ണി
Sunday, June 11, 2023 1:46 AM IST
തി​ട​നാ​ട്: തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത്‌ പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ പ​ള്ളി​ച​പ്പാ​ത്ത്-​പ​ടി​ഞ്ഞാ​റെ​കു​രി​ശ് റോ​ഡി​ലെ ച​പ്പാ​ത്തി​ന് കൈ​വ​രി​യി​ല്ലാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. തി​ട​നാ​ട് പ​ള്ളി​യു​ടെ പി​ൻ​ഭാ​ഗ​ത്തു​നി​ന്ന് ഭ​ര​ണ​ങ്ങാ​നം റോ​ഡി​ലെ​ത്താ​നുള്ള റോ​ഡാ​ണി​ത്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പ​ടെ സ​ഞ്ചാ​രി​ക്കു​ന്ന വ​ഴി​യാ​ണി​ത്.

ചി​റ്റാ​റി​ന് കു​റു​കെ റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന ച​പ്പാ​ത്തി​ന് ഉ​യ​രം കു​റ​വാ​ണ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​മ്പോ​ഴേ ഇ​തി​നു മു​ക​ളി​ലൂ​ടെ ആ​റ് ക​വി​ഞ്ഞൊ​ഴു​ക്കും. ച​പ്പാ​ത്തി​ന് കൈ​വ​രി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ഭീ​ഷ​ണി വ​ർ​ധി​പ്പി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സി​ൽ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ച​പ്പാ​ത്ത് സ്ഥി​തി ചെ​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡാ​യി​ട്ടു പോ​ലും അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ത്തി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.