മ​ണി​പ്പുരി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക
Sunday, June 11, 2023 1:46 AM IST
കു​റ​വി​ല​ങ്ങാ​ട്: മ​ണി​പ്പുരി​ല്‍ ആ​ക്ര​മ​ണത്തി​ന് ഇ​ര​യാ​കു​ന്ന​വ​ര്‍​ക്കാ​യി പ്രാ​ര്‍​ഥ​നാ പി​ന്തു​ണ​യു​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക. നൂ​റു​ക​ണ​ക്കിന് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യാ​ണ് ഇ​ട​വ​ക പി​ന്തു​ണ​യേ​കി​യ​ത്. പ​ള്ളി​യോ​ഗാം​ഗ​ങ്ങ​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും യോ​ഗം ചേ​ര്‍​ന്ന് ഇ​ട​വ​ക​സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ​ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച​ ശേ​ഷ​മാ​യി​രു​ന്നു ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം. അ​ത്ഭു​ത ഉ​റ​വ​യ്ക്ക​ല്‍നി​ന്നാ​രം​ഭി​ച്ച ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം പ​ള്ളി​റോ​ഡി​ലൂ​ടെ ജൂ​ബി​ലി ക​പ്പേ​ള ജം​ഗ്ഷ​നി​ലെ​ത്തി പ​ള്ളി​യി​ല്‍ സ​മാ​പി​ച്ചു.

പ​ള്ളി​യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും വൈ​ദി​ക​രും നേ​തൃ​ത്വം ന​ല്‍​കി.
സ​മാ​ധാ​ന​ത്തിന്‍റെ സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്ത പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​കൃ​തി സം​ര​ക്ഷ​ണം വി​ളി​ച്ച​റി​യി​ച്ച് ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ.​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ഒ​ലി​വ് തൈ ​ന​ട്ടു.