ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്ക് ക​ത്തി​ന​ശി​ച്ചു
Sunday, June 11, 2023 1:55 AM IST
വൈ​ക്കം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ൽ​നി​ന്നു പു​ക ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ താ​ഴെ ഇ​റ​ക്കി. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൈ​ക്കി​ന് തീ​പി​ടി​ച്ചു. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തീ​യ​ണ​ച്ച് അ​പ​ക​ട​മൊ​ഴി​വാ​ക്കി.

വൈ​ക്കം ചാ​ല​പ്പ​റ​മ്പ് മാ​ട​ത്തു​ത​റ സി​ബി​ന്‍റെ പ​ൾ​സ​ർ ബൈ​ക്കി​നാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30ഓ​ടെ വൈ​ക്കം ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു സ​മീ​പ​ത്തു വ​ച്ചു തീ​പി​ടി​ച്ച​ത്. ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ൽ പോ​യി വ​ന്ന സി​ബി​ന് ബൈ​ക്കി​ൽ ന​ന്നാ​യി ചൂ​ടു​ള്ള​താ​യി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വെ​യി​ല​ത്ത് ബൈ​ക്ക് ഇ​രു​ന്ന​തു കൊ​ണ്ടാ​ണ് ചൂ​ടു അ​നു​ഭ​പ്പെ​ടു​ന്ന​തെ​ന്നു ക​രു​തി ബൈ​ക്ക് ഓ​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രു​ടെ​യും മ​റ്റും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​വ​ർ ഉ​ട​ൻ യു​വാ​വി​നെ ബൈ​ക്കി​ൽ​നി​ന്ന് മാ​റ്റി ബൈ​ക്ക് സ​മീ​പ​ത്തെ ഇ​ട​വ​ഴി​യി​ൽ ക​യ​റ്റി​വ​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബൈ​ക്കി​ന് തീ​പി​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു വെ​ള്ള​മൊ​ഴി​ച്ച് തീ​യ​ണ​ച്ചു.

ബൈ​ക്കി​ന്‍റെ പെ​ട്രോ​ൾ ടാ​ങ്കി​ന് തീ​പി​ടി​ക്കാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​ക്കി. ഫ​യ​ർ​ഫോ​ഴ്സ് ബൈ​ക്കി​ന്‍റെ ബാ​റ്റ​റി ഊ​രി​മാ​റ്റി അ​പ​ക​ട​മൊ​ഴി​വാ​ക്കി. ഒ​രു മാ​സം മു​മ്പ് എ​റ​ണാ​കു​ള​ത്ത് സെ​ക്ക​ൻ​ഹാ​ൻ​ഡ് ബൈ​ക്കു​ക​ൾ വി​ൽ​ക്കു​ന്ന ഷോ​റൂ​മി​ൽ​നി​ന്നാ​ണ് സി​ബി​ൻ ഈ ​ബൈ​ക്ക് വാ​ങ്ങി​യ​ത്.