സോളാർ വെളിപ്പെടുത്തൽ: അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്
Sunday, June 11, 2023 2:08 AM IST
കോ​ട്ട​യം: സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ജ​സ്റ്റീ​സ് ശി​വ​രാ​ജ​ന്‍ കോ​ഴ വാ​ങ്ങി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍ക്കാ​രി​നെ​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​യും വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേപി​ക്കാ​ന്‍ കെ​ട്ടി​ച്ച​മ​ച്ച സോ​ളാ​ര്‍ നാ​ട​ക​ത്തി​ല്‍ ജ​സ്റ്റീ​സ് ശി​വ​രാ​ജ​നെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി വ​യ്ക്കാ​ന്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ര​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍ഗ്ര​സ്. കോ​ട്ട​യ​ത്ത് ജ​സ്റ്റീ​സ് ശി​വ​രാ​ജ​ന്‍റെ കോ​ലം ക​ത്തി​ച്ച് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യൂ​ത്ത് കോ​ണ്‍ഗ്ര​സ് ന​ട​ത്തി.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ മ​റി​യ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് എ​സ്. രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍വീ​ന​ര്‍ സി​ബി ജോ​ണ്‍, യൂ​ത്ത് കോ​ണ്‍ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്‍റു കു​ര്യ​ന്‍ ജോ​യി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ജോ ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ഗൗ​രി ശ​ങ്ക​ര്‍, അ​രു​ണ്‍ മ​ര്‍ക്കോ​സ്, മ​ഹി​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഞ്ജു ച​ന്ദ്ര​ന്‍, ആ​ല്‍ബി​ന്‍ തോ​മ​സ്, വി​നീ​ത അ​ന്ന തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.