കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി മൂന്നു ജോഡി സഹോദരങ്ങള്‍
1337898
Sunday, September 24, 2023 12:05 AM IST
ചങ്ങനാശേരി: ലോക കരാട്ടെയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്റര്‍നാഷണല്‍ ഷിറ്റോറിയു കരാട്ടെയില്‍ സഹോദരങ്ങളായ ക്രിസ്റ്റീന ഷിബു -ക്രിസ്റ്റിന് ഷിബു, മാര്‍വല്‍ ഡയസ്-മേഘ അന്നാ ഡയസ്, അലീഷ അന്നാ ജോസി-ആജല്‍ മാത്യു ജോസി എന്നിവര്‍ ബ്ലാക്ക് ബെല്‍റ്റ് നേടി. സെന്‍സായ് ജോര്‍ജ് സുനുവില് നിന്ന് സ്വര്‍ണം, വെള്ളി, വെങ്കലം മെഡലോടുകൂടി ബ്ലാക്ക് ബെല്‍റ്റ് സ്വീകരിച്ചു.
ക്രിസ്റ്റീന ഷിബു (മാവേലിക്കര മാര്‍ ഇവാനിയോസ് കോളജ് മൂന്നാം സെമസ്റ്റര്‍ ബികോം ഫിനാന്‍സ് വിദ്യാര്‍ഥിനി) ക്രിസ്റ്റിന് ഷിബു ( ചെറിയനാട് സെന്റ് ജോസഫ്സ് ഐസിഎസ്ഇ ഒമ്പതാം ക്ലാസ് വിദാര്‍ഥി ) എന്നിവർ ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ ഷിബു വില്ലയില്‍ ഷിബു കെ. വര്‍ഗീസിന്റെയും അജിനി ഷിബുവിന്റെയും മക്കളാണ്.
മാര്‍വല്‍ ഡയസ്-മേഘ അന്നാ ഡയസ് എന്നിവർ തൃക്കൊടിത്താനം അറവാക്കല്‍ പുതുപ്പറമ്പ് ഡയസ്മോന് ജോസഫ്-ലിന്‍സി ജോണ്‍ എന്നിവരുടെ മക്കളും കിളിമല എസ്എച്ച് പബ്ലിക് സ്കൂള്‍ ആന്‍ഡ് ജൂണിയര്‍ കോളജിലെ പത്തും എഴും ക്ലാസുകളിലെ വിദ്യാര്‍ഥികളുമാണ്.
ആജല്‍ മാത്യു ജോസി ചങ്ങനാശേരി എസ്ബി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും സഹോദരി അലീഷാ അന്നാ ജോസി ചങ്ങനാശേരി സെന്റ് ആന്‍സ് സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഇവർ കുരിശുംമൂട് ചെത്തിപ്പുഴ കണിയംപറമ്പില്‍ ജോസി മാത്യു, ആശ ജോസി എന്നിവരുടെ മക്കളാണ്.