ശാസ്ത്ര നാടകത്തില്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്കൂളിന് മികവ്
1337973
Sunday, September 24, 2023 10:11 PM IST
രാമപുരം: ശാസ്ത്ര സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ ഇടയില്‍ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്ത്തുന്നവര്ക്കെതിരേ ശക്തമായ താക്കീതുമായി വാകക്കാട് അല്‍ഫോന്‍സാ ഹൈസ്കൂള്‍ അവതരിപ്പിച്ച വെളിച്ചത്തിലേക്ക് കണ്‍തുറക്കൂ എന്ന ശാസ്ത്ര നാടകം രാമപുരം ഉപജില്ല മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിന് ശരിയായ ബോധ്യങ്ങള്‍ കൊടുത്ത് നേരായ വഴിയിലൂടെ നന്മയിലൂടെ നയിച്ചാല്‍ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പടിക്കു പുറത്താക്കാമെന്ന വലിയ സന്ദേശമാണ് കുട്ടികള്‍ ദൃശ്യാവിഷ്കാരത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.
റോഷന് പി. ജോണ്സണ്, നോയല്‍ സാം, ജിയോ ഷിമ്പു, അല്‍ഫോന്‍സാ ബിനു, ജിസാ ജോസഫ്, അഡോണിയ ജോര്‍ജ്, അവന്തിക ഷൈജു, അഫ്സല് പി.എന്‍., അഭിജയ് എസ്. കൃഷ്ണ, അഭിഷേക് പി.ബി. എന്നിവരാണ് ശാസ്ത്ര നാടകത്തിലെ അഭിനേതാക്കള്‍.
മികച്ച വിജയം നേടിയ കുട്ടികളെയും പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റ്റെസ്, പിടിഎ പ്രസിഡന്റ് റോബിന് എപ്രേം എന്നിവരുടെ നേതൃത്വത്തില്‍ മാനേജ്മെന്റും സ്റ്റാഫും രക്ഷകര്ത്തൃകൂട്ടായ്മയും വിദ്യാര്‍ഥികളും അഭിനന്ദിച്ചു.