സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ൽ കേ​ശ​ദാ​ന ക്യാ​മ്പ് ന​ട​ത്തി
Monday, September 25, 2023 10:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും മാ​വേ​ലി​ക്ക​ര ചേ​ത​ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടേ​യും തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗം മൂ​ലം ത​ല​മു​ടി ന​ഷ്ട​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി കോ​ള​ജ് കാ​മ്പ​സി​ൽ കേ​ശ​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ബി . കോം വൊ​ക്കേ​ഷ​ണ​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ൻ​സ​മ്മ ചാ​ക്കോ​യും കോ​ള​ജി​ലെ 22 വി​ദ്യാ​ർ​ഥി​നി​ക​ളും കൂ​വ​പ്പ​ള്ളി ഹോ​ളി എ​യ്ഞ്ച​ൽ​സി​ലെ വി​ദ്യാ​ർ​ഥി​നി​യും ഉ​ൾ​പ്പെ​ടെ 24 പേ​ർ ത​ല​മു​ടി ദാ​നം ചെ​യ്തു. പാ​റ​ത്തോ​ട് പൊ​ടി​മ​റ്റം ജ്യൂ​ലീ​സ് ബ്യൂ​ട്ടി പാ​ർ​ല​റി​ലെ ജൂ​ലി നോ​ബി​ൾ, റോ​ണി ഷീ​ൻ എ​ന്നി​വ​രാ​ണ് സൗ​ജ​ന്യ​മാ​യി മു​ടി മു​റി​ച്ച് ന​ൽ​കി​യ​ത്. മു​ടി ദാ​നം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​ന്നും മു​ടി ന​ൽ​കാ​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

30 സെ​ന്‍റി മീ​റ്റ​ർ നീ​ള​മു​ള്ള മു​ടി​യാ​ണ് ന​ൽ​കേ​ണ്ട​ത്. ഷാം​പൂ ചെ​യ്ത് എ​ണ്ണ​മ​യം മാ​റ്റി​യ ഉ​ണ​ങ്ങി​യ മു​ടി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. ന​ര​ച്ച​തോ ക​ള​ർ ചെ​യ്ത​തോ ആ​യ മു​ടി സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. മു​റി​ച്ച് എ​ത്തി​ക്കു​ന്ന മു​ടി​യും സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ഫോ​ൺ: 8330068722.