കു​ടും​ബ​ശ്രീ​ ഓ​ണ​ക്ക​ച്ച​വ​ടം 1.60 കോ​ടി രൂ​പ
Monday, September 25, 2023 10:23 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ ഓ​​ണ​​ച്ച​​ന്ത​​യി​​ല്‍ 1.60 കോ​​ടി രൂ​​പ​​യു​​ടെ റി​​ക്കാ​​ര്‍​ഡ് വി​​ല്‍​പ​​ന​​യു​​മാ​​യി കു​​ടും​​ബ​​ശ്രീ. ഓ​​ണ​​ത്തി​​ന് ര​​ണ്ട് മെ​​ഗാ മേ​​ള ഉ​​ള്‍​പ്പെ​​ടെ 79 വി​​ല്‍​പ​​ന മേ​​ള​​ക​​ളാ​​ണു കു​​ടും​​ബ​​ശ്രീ ജി​​ല്ല​​യി​​ല്‍ ന​​ട​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തേ​​ക്കാ​​ള്‍ 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ഇ​​ക്കു​​റി അ​​ധി​​കം ല​​ഭി​​ച്ച​​ത്.
71 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ​​യും ആ​​റു മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഓ​​ണം വി​​പ​​ണ​​ന​​മേ​​ള. മ​​ണ​​ര്‍​കാ​​ട്ടും വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി മൈ​​താ​​ന​​ത്തു​​മാ​​യി​​രു​​ന്നു മെ​​ഗാ മേ​​ള​​ക​​ള്‍. മ​​ണ​​ര്‍​കാ​​ട്ട് ഏ​​ഴു​​ല​​ക്ഷം രൂ​​പ​​യു​​ടെ വി​​ല്‍​പ​​ന ന​​ട​​ന്നു.

1346 മൈ​​ക്രോ സം​​രം​​ഭ​​ക യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യും 969 സം​​ഘ കൃ​​ഷി ഗ്രൂ​​പ്പു​​ക​​ളു​​ടെ​​യും ഉ​​ത്പ​​ന്ന​​ങ്ങ​​ളാ​​യി​​രു​​ന്നു വി​​പ​​ണി​​യി​​ലെ​​ത്തി​​ച്ച​​ത്. പ​​ച്ച​​ക്ക​​റി​​യും ചി​​പ്‌​​സും ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി​​യു​​മാ​​ണ് കൂ​​ടു​​ത​​ല്‍ വി​​ല്‍​പ​​ന ന​​ട​​ന്ന​​ത്.

വി​​ല്‍​പ​​ന വ​​രു​​മാ​​നം അ​​പ്പാ​​ടെ അ​​താ​​തു യൂ​​ണി​​റ്റു​​ക​​ള്‍​ക്ക് ല​​ഭി​​ക്കും. ഇ​​ത്ത​​ണ 23 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി 16.5 ഏ​​ക്ക​​റി​​ല്‍ 56 സം​​ഘ ഗ്രൂ​​പ്പു​​ക​​ള്‍ ബ​​ന്ദി, ജ​​മ​​ന്തി കൃ​​ഷി ചെ​​യ്തി​​രു​​ന്ന​​തും വ​​ലി​​യ നേ​​ട്ട​​മു​​ണ്ടാ​​ക്കി.

പൂ​​ജ അ​​വ​​ധി​​ക്കാ​​ല​​ത്ത് ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യി​​ല്‍ വ​​ന ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും ആ​​ദി​​വാ​​സി ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ​​യും പ്ര​​ദ​​ര്‍​ശ​​ന​​വും വി​​പ​​ണ​​ന​​വും ഒ​​രു​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് കു​​ടും​​ബ​​ശ്രീ.