ട്രാ​ക്ക് തെ​റ്റി ച​ങ്ങ​നാ​ശേ​രി ജ​ലോ​ത്സ​വം
Monday, September 25, 2023 11:18 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി ജ​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ ട്രാ​​ക്ക് തെ​​റ്റി. ജ​​ലോ​​ത്സ​​വം ഈ ​​വ​​ര്‍​ഷം ന​​ട​​ക്കാ​​നി​​ട​യി​​ല്ല. ജ​​ലോ​​ത്സ​​വ ക​​മ്മി​​റ്റി മാ​​സ​​ങ്ങ​​ള്‍​ക്കു​​മു​​മ്പു​​ത​​ന്നെ കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ള്‍ ന​​ട​​ത്തു​​ക​​യും ഒ​​ക്‌​ടോ​​ബ​​ര്‍ ആ​​ദ്യ​​വാ​​രം ജ​​ലോ​​ത്സ​​വം ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഒ​​ക്‌​ടോ​​ബ​​ര്‍ എ​​ട്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി വ​​ള്ളം​​ക​​ളി ന​​ട​​ത്താ​​നാ​​യി​​രു​​ന്നു ആ​​ലോ​​ച​​ന. എ​​ന്നാ​​ല്‍ ജ​​ലോ​​ത്സ​​വം ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന മ​​ന​​യ്ക്ക​​ച്ചി​​റ പു​​ത്ത​​നാ​​റ്റി​​ലെ മാ​​ലി​​ന്യം നീ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ത​​ട​​സ​​പ്പെ​​ട്ട​​തോ​​ട​​യാ​​ണ് ജ​​ലോ​​ത്സ​​വ​​ത്തിന്‍റെ ട്രാ​​ക്ക് തെ​​റ്റി​​യ​​ത്.

പോ​​ള​​യും പു​​ല്ലും കാ​​ട്ടു ചെ​​ടി​​ക​​ളും മാ​​ലി​​ന്യ​​വും നി​​റ​​ഞ്ഞ് മ​​ന​​യ്ക്ക​​ച്ചി​​റ തോ​​ട് കാ​​ടു​​മൂ​​ടി​​യ നി​​ല​​യി​​ലാ​​ണ്. എ​​സി റോ​​ഡ് നി​​ര്‍​മാ​​ണം ന​​ട​​ക്കു​​ന്ന​​തു​​മൂ​​ല​​മു​​ള്ള ത​​ട​​സ​​ങ്ങ​​ളാ​​ണ് തോ​​ട്ടി​​ലെ മാ​​ലി​​ന്യ​​നീ​​ക്ക​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കി​​യ​​ത്.

ജ​​ലോ​​ത്സ​​വ​​ത്തി​​നു​​ള്ള ഫ​​ണ്ടു ക​​ണ്ടെ​​ത്താ​​നു​​ള്ള വൈ​​ത​​ര​​ണി​​ക​​ളും സം​​ഘാ​​ട​​ക​​സ​​മി​​തി​​യെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കി. ഇ​തോ​​ടെ ജ​​ലോ​​ത്സ​​വം ഇ​​ത്ത​​വ​​ണ​​യും മു​​ട​​ങ്ങു​​മെ​​ന്ന സൂ​​ച​​ന​​ക​​ളാ​​ണ് സം​​ഘാ​​ട​​ക​​രു​​ടെ ഇ​​ട​​യി​​ല്‍നി​​ന്നു ല​​ഭി​​ക്കു​​ന്ന​​ത്.