കു​മ​ര​ക​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ൽ ആ​രം​ഭി​ച്ചു
Monday, October 2, 2023 2:18 AM IST
കു​മ​ര​കം: ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൃ​ത്തി കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യ​നീ​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള താേ​ടാ​ണ് ആ​ദ്യം മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​ത് കു​മ​ര​കം പ​ഞ്ചാ​യ​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യ​നീ​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ധ​ന്യ സാ​ബു​വാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത് അം​ഗ​ങ്ങ​ളും, ഹ​രി​ത ക​ർ​മ​സേ​ന​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ജ​ലാ​ശ​യ​ങ്ങ​ളി​ലെ മാ​ലി​ന്യ​നീ​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.