പാതാമ്പുഴ-മന്നം ചോറ്റി റോഡ് തകർന്നു
1373940
Monday, November 27, 2023 11:39 PM IST
പൂഞ്ഞാർ: പതാമ്പുഴ - മന്നം ചോറ്റി റോഡ് തകർന്നു. കാൽനട യാത്രപോലും ദുഷ്കരമായ അവസ്ഥയിലായി. ഈരാറ്റുപേട്ട മുണ്ടക്കയം റോഡുമായി കെകെ റോഡിനെ ബന്ധിപ്പിക്കുന്ന മലയിഞ്ചിപ്പാറ - മന്നം ചോറ്റി റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
മന്നം പള്ളി ജംഗ്ഷൻ മുതൽ ഊരക്കനാട് വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗമാണ് റോഡ് തകർന്ന് മെറ്റൽ ഇളകി കാൽനട യാത്രപോലും ആവാത്ത സ്ഥിതിയിലായത്. ശബരിമല യാത്രയ്ക്ക് എളുപ്പമാർഗമായി ഉപയോഗിച്ചിരുന്ന ഈ റോഡ് ഇപ്പോൾ ആരും ഉപയോഗിക്കാത്ത നിലയിലാണ്.
പൂഞ്ഞാർ ഭാഗത്തുനിന്ന് ഇതുവഴി ചോറ്റി ക്ഷേത്രത്തിൽ എത്തി ശബരിമലയ്ക്ക് നിരവധി തീർഥാടകർ പോയിരുന്ന ഈ റോഡ് അടിയന്തരമായി പുനരുദ്ധരിച്ചു യാത്രായോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.