ഹോം ​സ്റ്റേ പ്ര​വ​ര്‍​ത്ത​നം സി​പി​എം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി
Monday, November 27, 2023 11:53 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​റ​​മ്പു​​ഴ​​യി​​ല്‍ സി​​പി​​എം പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഹോം ​​സ്റ്റേ പ്ര​​വ​​ര്‍​ത്ത​​നം ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​താ​​യി പ​​രാ​​തി. ന​​ട​​പ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ട് പ​​രാ​​തി ന​​ല്‍​കി അ​​ഞ്ചു മാ​​സം പി​​ന്നി​​ട്ടി​​ട്ടും പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ന്നി​​ല്ല. കേ​​സെ​​ടു​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് പാ​​റ​​മ്പു​​ഴ കു​​രു​​വീ​​സ് നെ​​സ്റ്റ് ഉ​​ട​​മ ബി​​നു കു​​ര്യ​​നും ഭാ​​ര്യ സു​​ജ​​യും എ​​സ്പി ഓ​​ഫി​​സി​​നു​​മു​​ന്നി​​ല്‍ സ​​മ​​രം ആ​​രം​​ഭി​​ച്ചു.

കോ​​ട്ട​​യം പാ​​റ​​മ്പു​​ഴ​​യി​​ലെ കു​​രു​​വി നെ​​സ്റ്റി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​മാ​​ണ് പ്ര​​ദേ​​ശി​​ക സി​പി​എം ​പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ ഭീ​​ഷ​​ണി മൂ​​ലം നി​​ല​​ച്ച​​തെ​​ന്ന് പ​​രാ​​തി ഉ​​യ​​ര്‍​ന്നി​​രി​​ക്കു​​ന്ന​​ത്. അ​​നാ​​ശാ​​സ്യ പ്ര​​വ​​ര്‍​ത്ത​​ന​​മെ​​ന്ന ആ​​രോ​​പ​​ണ​​വു​​മാ​​യി സി​​പി​​എം ബോ​​ര്‍​ഡ് സ്ഥാ​​പി​​ച്ച​​തോ​​ടെ അ​​ഞ്ചു മാ​​സ​​മാ​​യി ഹോം ​​സ്റ്റേ അ​​ട​​ച്ചി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.

പ്ര​​വ​​ര്‍​ത്ത​​നം ത​​ട​​സ​​പ്പെ​​ടു​​ത്തി​​യ​​വ​​ര്‍​ക്കെ​​തി​​രേ പ​​രാ​​തി ന​​ല്‍​കി അ​​ഞ്ചു മാ​​സ​​മാ​​യി​​ട്ടും പോ​​ലീ​​സ് കേ​​സെ​​ടു​​ക്കു​​ന്നി​​ല്ലെ​​ന്നാ​​ണ് പ്ര​​വാ​​സിയായ ബി​​നു​​വി​​ന്‍റെ​​യും ഭാ​​ര്യ​​യു​​ടെ​​യും പ​​രാ​​തി. 2012 മു​​ത​​ല്‍ 2022 വ​​രെ ലൈ​​സ​​ന്‍​സോ​​ടു​​കൂ​​ടി ഹോം ​​സ്റ്റേ പ്ര​​വ​​ര്‍​ത്തി​​ച്ചി​​രു​​ന്നു. ന​​വീ​​ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ ലൈ​​സ​​ന്‍​സ് നി​​ഷേ​​ധി​​ച്ചു. സ​​മീ​​പ​​വാ​​സി​​ക​​ളു​​ടെ പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്നാ​​ണ് ലൈ​​സ​​ന്‍​സ് നി​​ഷേ​​ധി​​ച്ച​​ത്. പോ​​ലീ​​സ് ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് ഹോം ​​സ്റ്റേ ഉ​​ട​​മ​​യു​​ടെ തീ​​രു​​മാ​​നം.