പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ല്ല; മെ​​ംബര്‍​മാ​​ര്‍ കു​​ത്തി​​യി​​രു​​ന്ന് പ്ര​​തി​​ഷേ​​ധി​​ച്ചു
Tuesday, November 28, 2023 3:27 AM IST
കു​​റു​​പ്പ​​ന്ത​​റ: പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ത്താ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് മെ​​ംബര്‍​മാ​​ര്‍ കു​​ത്തി​​യി​​രി​​പ്പ് സ​​മ​​രം ന​​ട​​ത്തി. മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലാ​​ണ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ സ​​മ​​രം. സെ​​ക്ര​​ട്ട​​റി​​യും അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി​​യും എ​​ഇ​​യും അ​​ട​​ക്ക​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ ഇ​​ന്ന​​ലെ ഓ​​ഫീ​​സി​​ലെ​​ത്തി​​യി​​ല്ലെ​​ന്ന് പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്നു.

ജീ​​വ​​ന​​ക്കാ​​ര്‍ ജോ​​ലി​​ക്ക് ഹാ​​ജ​​രാ​​കാ​​ത്ത​​തി​​നാ​​ൽ 500 ഓ​​ളം ഫ​​യ​​ലു​​ക​​ളും ജ​​ന​​ങ്ങ​​ള്‍​ക്ക് കി​​ട്ടേ​​ണ്ട പ​​ല സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ന​​ട​​പ​​ടി​​ക​​ളി​​ല്ലാ​​തെ പ​​ഞ്ചാ​​യ​​ത്തോ​​ഫീ​​സി​​ല്‍ കെ​​ട്ടി ക്കി​​ട​​ക്കു​​ക​​യാ​​ണെ​​ന്ന് സ​​മ​​രം ന​​ട​​ത്തി​​യ യു​​ഡി​​എ​​ഫ് മെ​​ംബര്‍​മാ​​ര്‍ പ​​റ​​യു​​ന്നു. ഇ​​തു​​മൂ​​ലം മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഭ​​ര​​ണ​​സ്തം​​ഭ​​ന​​മാ​​ണെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു.

സു​​നു ജോ​​ര്‍​ജ്, ബി​​നോ സ്‌​​ക​​റി​​യ, ടോ​​മി കാ​​റു​​കു​​ളം ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള മെ​​ംബര്‍​മാ​​രാ​​ണ് സ​​മ​​രം ന​​ട​​ത്തി​​യ​​ത്. പ​​ഞ്ചാ​​യ​​ത്തി​​ലെ അ​​നാ​​സ്ഥ ഇ​​നി​​യും തു​​ട​​ര്‍​ന്നാ​​ല്‍ സ​​മ​​രം ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും മെ​​ംബര്‍​മാ​​ര്‍ പ​​റ​​ഞ്ഞു. പ്ര​​ശ്‌​​ന പ​​രി​​ഹാ​​ര​​ത്തി​​ന് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും ഫ​​യ​​ലു​​ക​​ളി​​ല്‍ ഉ​​ട​​ന്‍ തീ​​ര്‍​പ്പു​​ണ്ടാ​​ക​​ണ​​മെ​​ന്നും മെ​​ംബര്‍​മാ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.