അ​​തി​​ര​​മ്പു​​ഴ​​യി​​ൽ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ യു​​വ​​തി​​യെ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വം: ഭ​​ർ​​തൃ​​പി​​താ​​വും അ​​റ​​സ്റ്റി​​ൽ
Wednesday, November 29, 2023 7:15 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ല​​ത്ത് യു​​വ​​തി​​യെ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ഭ​​ർ​​തൃ​​പി​​താ​​വ് അ​​റ​​സ്റ്റി​​ൽ.

ഭ​​ർ​​ത്താ​​വി​​നെ നേ​​ര​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. അ​​തി​​ര​​മ്പു​​ഴ ശ്രീ​​ക​​ണ്ഠ​​മം​​ഗ​​ലം പ​​ന​​യ​​ത്തി​​ക്ക​​വ​​ല​​യ്ക്കു സ​​മീ​​പം പാ​​ക്ക​​ത്തു​​കു​​ന്നേ​​ൽ അ​​നി​​ൽ വ​​ർ​​ക്കി​​യു​​ടെ ഭാ​​ര്യ ഷൈ​​മോ​​ളെ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ തൂ​​ങ്ങി മ​​രി​​ച്ച​​താ​​യി ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ലാ​​ണ് അ​​നി​​ലി​​ന്‍റെ പി​​താ​​വ് വ​​ർ​​ക്കി(56)​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ൻ​​ഡ് ചെ​​യ്തു. ക​​ഴി​​ഞ്ഞ ഏ​​ഴി​​ന് രാ​​വി​​ലെ​​യാ​​ണ് ഷൈ​​മോ​​ളെ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ തൂ​​ങ്ങി മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

എ​​ട്ടി​​നു​​ത​​ന്നെ അ​​നി​​ലി​​നെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​യാ​​ൾ റി​​മാ​​ൻ​​ഡി​​ലാ​​ണ്. ഷൈ​​മോ​​ൾ ക്രൂ​​ര​​പീ​​ഡ​​ന​​ത്തി​​ന് ഇ​​ര​​യാ​​യ​​താ​​യി പോ​​സ്റ്റ്മോ​​ർ​​ട്ടം പ​​രി​​ശോ​​ധ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്.