സി​ജെ​എമ്മിനെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് 29 അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ ഹൈ​ക്കോ​ട​തി ന​ട​പ​ടി
Wednesday, November 29, 2023 7:15 AM IST
കോ​​ട്ട​​യം: അ​​ഭി​​ഭാ​​ഷ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​നി​​ടെ ചീ​​ഫ് ജു​​ഡീ​​ഷ​ല്‍ മ​​ജി​​സ്ട്രേ​​റ്റി(​​സി​​ജെ​​എം)​​നെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തി​​ന് 29 അ​​ഭി​​ഭാ​​ഷ​​ക​​ര്‍​ക്കെ​​തി​​രേ ഹൈ​​ക്കോ​​ട​​തി ന​​ട​​പ​​ടി.

കോ​​ട്ട​​യം ബാ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​ന്‍റ​ട​​ക്ക​​മു​​ള്ള​​വ​​ര്‍​ക്കെ​​തി​​രേ ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചാ​​ണ് സ്വ​​മേ​​ധ​​യാ ക്രി​​മി​​ന​​ല്‍ കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സെ​​ടു​​ത്ത​​ത്. കോ​​ട്ട​​യ​​ത്തെ അ​​ഭി​​ഭാ​​ഷ​​ക പ്ര​​തി​​ഷേ​​ധ​​ത്തി​​നെ​​തി​​രേ​യാ​​ണ് ന​​ട​​പ​​ടി. അ​​ഭി​​ഭാ​​ഷ​​ക​​ര്‍ പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ളും മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ റി​​പ്പോ​​ര്‍​ട്ടും പ​​രി​​ഗ​​ണി​​ച്ച ശേ​​ഷ​​മാ​​യി​​രു​​ന്നു കോ​​ട​​തി ന​​ട​​പ​​ടി. ജ​​സ്റ്റീസു​​മാ​​രാ​​യ അ​​നി​​ല്‍ കെ. ​​ന​​രേ​​ന്ദ്ര​​ന്‍, ജി. ​​ഗി​​രീ​​ഷ് എ​​ന്നി​​വ​​രു​​ള്‍​പ്പെ​​ട്ട ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചാ​​ണ് കോ​​ട്ട​​യം ബാ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഉ​​ള്‍​പ്പെ​​ടെ 29 പേ​​ര്‍​ക്കെ​​തി​​രേ ക്രി​​മി​​ന​​ല്‍ കോ​​ട​​തി​​യ​​ല​​ക്ഷ്യ കേ​​സെ​​ടു​​ത്ത​​ത്.