വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം
1396506
Thursday, February 29, 2024 11:59 PM IST
രാമപുരം: രാമപുരത്ത് വെളിച്ചെണ്ണ നിര്‍മാണ യൂണിറ്റിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെനിന്നു പുകയുയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ ഫോഴ്സിന്റെ നാലോളം യൂണിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചു. രാമപുരം ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്ടറി യൂണിറ്റാണ് അഗ്നിക്കിരയായത്. പാലാ, കൂത്താട്ടുകുളം, എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിശമനാ വിഭാഗം സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമികവിലയിരുത്തല്‍.
സ്റ്റോക്ക് പൂര്‍ണമായി പരിശോധിച്ചാല്‍ മാത്രമേ നഷ്ടവും കൃത്യമായി കണക്കാക്കാന്‍ കഴിയുകയുള്ളൂ. ടണ്‍ കണക്കിന് കൊപ്രാ, പിണ്ണാക്ക് തുടങ്ങിയ നശിച്ചു. വെളിച്ചെണ്ണ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്. കുന്നേല്‍ ഓയില്‍സിന്റെ സംരംഭമാണ് ടേസ്റ്റ് ഇറ്റ് വെളിച്ചെണ്ണ.