ദാഹജലം ഒരുക്കാൻ റസിഡന്റ്സ് അസോസിയേഷനുകൾ സഹകരിക്കണമെന്ന് ജില്ലാ കളക്ടർ
1396662
Friday, March 1, 2024 6:48 AM IST
കോട്ടയം: കൊടുംവരൾച്ചയിൽ പൊതുജനങ്ങൾക്കും പക്ഷികൾക്കും ദാഹജലമൊരുക്കാൻ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകൾ സഹകരിക്കണമെന്ന് കളക്ടർ വി. വിഗ്നേശ്വരി ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുകൂട്ടിയ ജില്ലാ റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളോടാണ് കളക്ടർ ഈ ആവശ്യം ഉന്നയിച്ചത്. പൊതുസ്ഥലങ്ങളിൽ തണ്ണീർപ്പന്തൽ ഒരുക്കുന്നതും ആലോചിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും വോൾ ഓഫ് ലൗ പദ്ധതി ഒരുക്കാനും അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ വോട്ടു ചെയ്യിപ്പിക്കാൻ ശ്രമിക്കണമെന്നും ഏറ്റവും കൂടുതൽ വോട്ടു ചെയ്യിപ്പിക്കുന്ന റസിഡന്റ്സ് അസോസിയേഷന് സമ്മാനം നൽകുമെന്നും കളക്ടർ അറിയിച്ചു. ജില്ലാ അപ്പക്സ് കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.-