നാടൻ ഭക്ഷണത്തിന്റെ രുചിക്കൂട്ടൊരുക്കി "അമ്മച്ചീടെ അടുക്കള' തുടങ്ങി
1396707
Friday, March 1, 2024 11:19 PM IST
എലിക്കുളം: പാലാ-പൊൻകുന്നം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒന്നു വിശ്രമിക്കാം, ഇത്തിരി നാടൻ ഭക്ഷണം കഴിക്കാം, അഞ്ചാംമൈലിൽ വഴിയരികിൽ അമ്മച്ചീടെ അടുക്കള എന്ന ഭക്ഷണശാലയുമായി കുടുംബശ്രീ. ഉച്ചകഴിഞ്ഞ് രണ്ടുമുതൽ രാത്രി എട്ടുവരെ അമ്മച്ചീടെ അടുക്കള പ്രവർത്തിക്കും.
നാടൻ പലഹാരങ്ങൾ കൂടാതെ ചായ, കാപ്പി, ചപ്പാത്തി, പൊറോട്ട, ചിക്കൻ, ബീഫ്, വെജിറ്റബിൾ കറി മുതലായവ ഇവിടെ ലഭ്യമാണ്.
അമ്മച്ചീടെ അടുക്കളയുടെ ഉദ്ഘാടനം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ടും മുൻപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജിയും ചേർന്ന് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, സിൽവി വിൽസൺ, ആശ റോയ്, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശേരിൽ, കെ.എം. ചാക്കോ, നിർമല ചന്ദ്രൻ, ജയിംസ് ജീരകത്ത്, യമുന പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.