ചികിത്സാസഹായസമിതി രൂപീകരിച്ചു
1396709
Friday, March 1, 2024 11:19 PM IST
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്ത് രണ്ടാംവാർഡിൽ പൊൻകുന്നം പാട്ടുപാറ പാറേപീടിക ഭാഗത്ത് താമസിക്കുന്ന സഹദേവൻ നായരുടെ (സുനിൽ-52) ഹൃദയ ശസ്ത്രക്രിയയ്ക്കായി ധനസമാഹരണത്തിന് ചികിത്സാസഹായസമിതി പ്രവർത്തനം തുടങ്ങി.
കൂലിപ്പണിക്കാരനും മൂന്നുസെന്റ് ഭൂമി മാത്രവുമുള്ള സഹദേവൻ നായരുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കുടുംബത്തിന് മാർഗമില്ലാത്തതിനാലാണ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ചേർന്നു സഹായസമിതി രൂപീകരിച്ച് ധനസമാഹരണത്തിന് ശ്രമിക്കുന്നത്. സഹദേവൻ നായർ ഹൃദയവാൽവുകളുടെ തകരാർ മൂലം കോട്ടയം മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാൽവുകളുടെ ശസ്ത്രക്രിയയ്ക്കും ബൈപാസ് ശസ്ത്രക്രിയയ്ക്കുമായി അഞ്ചുലക്ഷം രൂപ വേണം.
ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ ഐ.എസ്. രാമചന്ദ്രൻ, കെ.എ. ഏബ്രഹാം, പൊതുപ്രവർത്തകൻ സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവർത്തനം. പൊൻകുന്നം സർവീസ് സഹകരണബാങ്കിൽ ധനസമാഹരണത്തിനായി അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ - 0541010002581. ഫോൺ - 9447993744.