കാപ്പിക്കുരു സംഭരണവുമായി ളാലം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി
1396713
Friday, March 1, 2024 11:19 PM IST
പൈക: ളാലം കര്‍ഷക ഉത്പാദക കമ്പനി നടത്തുന്ന കാപ്പിക്കുരു സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി. പൈകയിലുള്ള അഗ്രിമാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ പൂവരണി സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സിബി മൊളോപ്പറമ്പില്‍, ബോര്‍ഡ് മെംബര്‍ മോന്‍സ് കുമ്പളന്താനം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് പരമാവധി വില നേടിക്കൊടുക്കലാണ് കമ്പനി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച പൈകയിലെ ലാഫ്പ്കോ അഗ്രിമാര്‍ട്ടിലൂടെ ഓഹരി ഉടമകളായ കര്‍ഷകരില്‍നിന്ന് ലഭിച്ച ഇരുന്നൂറിലധികം ഐറ്റം കാര്‍ഷിക, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് മികച്ച വില നല്കി ഇതിനോടകം വിപണനം ചെയ്യാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം വര്‍ഷത്തിലേക്കു കടന്ന കമ്പനിക്ക് അറുന്നൂറോളം ഓഹരി ഉടമകളാണുള്ളത്.