കേന്ദ്രം കേരളത്തിനുമേൽ സാമ്പത്തിക ഉപരോധം നടത്തുന്നു: ജോസ് കെ. മാണി
1396921
Sunday, March 3, 2024 1:41 AM IST
കുറവിലങ്ങാട്: കേന്ദ്രസർക്കാർ സംസ്ഥാനത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ജോസ് കെ. മാണി എംപി പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കാണക്കാരി, മാഞ്ഞൂർ, കുറവിലങ്ങാട് പഞ്ചായത്തുകളുൾപ്പെട്ട മേഖലാതല നേതൃസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു എംപി. വികസനതുടർച്ച ഉറപ്പാക്കുന്നതിനായി തോമസ് ചാഴികാടനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എൽഡിഎഫ് നേതാക്കളായ കെ. അനിൽ കുമാർ, സി.ജെ. ജോസഫ്, ടി.എൻ. രമേശൻ, പി.സി. കുര്യൻ, ജോസ് പുത്തൻകാലാ, കെ. ജയകൃഷ്ണൻ, കാണക്കാരി അരവിന്ദാക്ഷൻ, കെ.കെ. രാമഭദ്രൻ, പി.ജി. ത്രിഗുണസെൻ, സഖറിയാസ് കുതിരവേലി, എം.എം. ദേവസ്യ, പ്രഫ. ലോപ്പസ് മാത്യു, സദാനന്ദശങ്കർ, സിബി മാണി, ബിനീഷ് രവി, പി.വി. സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.