സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജില്‍ നാഷണല്‍ ടെക് ഫെസ്റ്റ്
1397014
Sunday, March 3, 2024 5:02 AM IST
പാലാ: സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ എട്ടാമത് നാഷണല്‍ ടെക് ഫെസ്റ്റ് അസ്ത്ര-2024 നാല്, അഞ്ച് തീയതികളില്‍ നടക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെക്കാനിക്കല്‍ വിഭാഗം അധ്യപകന് ഡോ. നിധീഷ് മാത്യു നിധീരി, ഇലക്ട്രോണിക്സ് വിഭാഗം തലവന്‍ ഡോ. പി. അരുണ്‍, പിആര്‍ഒ ഡോ. നേവി ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോഡിംഗ് മത്സരങ്ങള്‍, റോബോട്ടിക്സ് ഇവെന്റ്സ്, വിദഗ്ധര്‍ നയിക്കുന്ന വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ ഏവര്‍ക്കും ആസ്വദിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള അവസരമുണ്ട്. വിവിധ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്കും സാങ്കേതികവിദ്യയില്‍ താത്പര്യമുള്ളവര്‍ക്കും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ടെക് ഫെസ്റ്റില്‍ അവസരമുണ്ട്. ഫ്ലട്ടര്‍ വര്‍ക്ക്ഷോപ്പ്, സൈബര്‍സെക്യൂരിറ്റി, ഫേസ് ഓഫ് ഡാന്‍സ് മത്സരം, ട്രിയുഫ് മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്, നിര്‍മിത ബുദ്ധി ഡ്രൈവന് ആര്ക്കിടെക്ചുറല് വിഷ്വലൈസേഷന്‍ ബൈ കാഡ് സെന്റര്‍, ഡ്രോണ്‍ വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.