ഡ്രൈവർ ഉറങ്ങിപ്പോയി; ടിപ്പർലോറി കടയിലേക്ക് ഇടിച്ചുകയറി
1397086
Sunday, March 3, 2024 6:37 AM IST
കോട്ടയം: എംസി റോഡിൽ കുമാരനല്ലൂരിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്ന് ടിപ്പർലോറി കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്ക് ഇടിച്ചുകയറിയത്. കടയുടെ ഗ്ലാസും വാതിലും തകർന്നിട്ടുണ്ട്.
ലോറിയുടെ മുൻഭാഗം പൊളിച്ചാണ് നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലിനു ഗുരുതര പരിക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല.