ചെത്തിപ്പുഴ ആശുപത്രിയില്‍ എന്‍ഡോക്രൈനോളജി സൗജന്യ മെഡിക്കല്‍ ക്യാമ്പ്
1397087
Sunday, March 3, 2024 6:37 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ എന്‍ഡോക്രൈനോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാളെ മുതല്‍ ഒമ്പതുവരെ സൗജന്യ എന്‍ഡോക്രൈനോളജി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
ചങ്ങനാശേരി ഫയര്‍ ആൻഡ് സേഫ്റ്റി സ്റ്റേഷന് ഓഫീസര്‍ അനൂപ് പി. രവീന്ദ്രന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എന്‍ഡോക്രൈനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. അരവിന്ദ് പ്രസാദ് ക്യാമ്പിന് നേതൃത്വം നല്‍കും.
മെഡിക്കല്‍ ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. കൂടാതെ ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25 ശതമാനം ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ പ്രഗത്ഭരായ ഡോ. ബോബി കെ. മാത്യു, ഡോ. രാജീവ് ഫിലിപ്പ്, ഡോ. ശ്രീനാഥ് ആര്. എന്നിവരുടെ സേവനവും ലഭ്യമാണ്. രജിസ്ട്രേഷനുള്ള ഫോണ്‍ നമ്പര്‍: 0481-272 2100.
ഹോസ്പിറ്റല്‍ എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം തിങ്കള്‍ മുതല്‍ ശനി വരെ എല്ലാം ദിവസവും ലഭ്യമാണ്. ക്യാമ്പിന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ,
ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫ. ഡോ.എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, സിസ്റ്റര്‍ മെറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും