26ലെ കേരള ലോട്ടറി റദ്ദാക്കണമെന്ന്
1415792
Thursday, April 11, 2024 6:56 AM IST
കോട്ടയം: കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 26ലെ കേരള ലോട്ടറി റദ്ദാക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് ഐഎൻടിയുസി നിവേദനത്തിലൂടെ സംസ്ഥാന ലോട്ടറി ഡയറക്ടറോട് ആവശ്യപ്പെട്ടു.
ലോട്ടറി വകുപ്പിന്റെ നിർദേശപ്രകാരം ഇപ്പോൾ 26ലെ നറുക്കെടുപ്പും 27ലെ നറുക്കെടുപ്പും 27ന് നടത്തുവാനാണ് നീക്കം. ലോട്ടറി നിയമത്തിനു വിരുദ്ധമായി ഒരു ദിവസം രണ്ടു നറുക്കെടുപ്പ് നടത്തുന്നതു മൂലം ലോട്ടറി വില്പന തൊഴിലാളികൾക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.
മുൻകൂർ പണമടച്ച് വാങ്ങുന്ന ടിക്കറ്റുകൾ രണ്ടു ദിവസത്തെ നറുക്കെടുപ്പ് ഒന്നിച്ച് നടത്തുമ്പോൾ പകുതി ടിക്കറ്റുകളും വിറ്റഴിയാതെ വലിയ കടക്കെണി തൊഴിലാളികൾക്ക് ഉണ്ടാകുമെന്നും നിവേദനത്തിൽ പറയുന്നു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു.